വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിക്കാന്‍ പാചകപ്രിയര്‍ക്ക് എപ്പോഴും ഇഷ്ടമാണ്.ഭക്ഷണപ്രിയര്‍ക്ക് കഴിക്കാനും.നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന തേങ്ങ കൊണ്ടുള്ള മൂന്ന് വ്യത്യസ്ത വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നാണ് താഴെ കൊടുത്തിരിക്കുന്നത്.

1. ചിക്കന്‍ സ്റ്റിയൂ

ചേരുവകള്‍coconut stew

 • 1 കിലോ ചിക്കന്‍
 • 4 ടേബിള്‍ സ്പൂണ്‍ വിനാഗിരി
 • 1 ഉരുളക്കിഴങ്ങ്, ചതുരക്കഷണങ്ങളാക്കിയത്
 • 1 സവാള, കൊത്തിയരിഞ്ഞത്
 • 1 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി കൊത്തിയരിഞ്ഞത്
 • 1 ടേബിള്‍സ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത്
 • 2 പച്ചമുളക് ചെറുതായി അരിഞ്ഞത്
 • 4 പച്ച ഏലയ്ക്ക്
 • 4-5 ഗ്രാമ്പൂ
 • 1 കഷണം കറുവാപട്ട
 • 2 കപ്പ് തേങ്ങാപാല്‍
 • 8-10 കറിവേപ്പില
 • 4 ടീസ്പൂണ്‍ എണ്ണ
 • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 1. വിനാഗിരി,ഉപ്പ്,ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് ചിക്കന്‍ കുക്കറില്‍ വേവിക്കുക.ഒരു വിസില്‍ വന്നാല്‍ ഇറക്കി വെയ്ക്കുക.
 2. ഒരു പാനില്‍ മൂന്ന് ടീസ്പൂണ്‍ എണ്ണയൊഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക.
 3. ഏലയ്ക്ക,കറുവാപട്ട,ഗ്രാമ്പൂ എന്നിവ ചെറുതായി ചതച്ച് വഴറ്റിയ സവാളയില്‍ ചേര്‍ക്കുക
 4. വേവിച്ച ചിക്കനും വഴറ്റിയ സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവയും ചേര്‍ത്ത ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക.ചിക്കന്‍ വെന്താല്‍ ഇറക്കി വെയ്ക്കാം.

വറുത്തിടാം

മറ്റൊരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് കറിവേപ്പില,രണ്ടു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് മൂക്കുമ്പോള്‍ കറിയിലേക്കൊഴിക്കുക.സ്റ്റിയൂ റെഡി.ചൂടോടെ വിളമ്പാം.

2. കോക്കനട്ട് റൈസ്

ചേരുവകള്‍coconut rice

 • 1 കപ്പ് അരി
 • 1 ടേബിള്‍സ്പൂണ്‍ എണ്ണ
 • 1-2 കറുവാപട്ട
 • 1 ജാതിപത്രി
 • 3-4 ഗ്രാമ്പൂ
 • 1/2 ടീസ്പൂണ്‍ കുരുമുളക്
 • 2-3 പച്ച ഏലയ്ക്ക
 • 2 ടീസ്പൂണ്‍ ഇഞ്ചി അരച്ചത്
 • 2 ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത്
 • 1 കപ്പ് തേങ്ങാപാല്‍
 • 1 സവാള കനം കുറച്ച മുറിച്ചത്
 • 1/2 കപ്പ് തേങ്ങ ചിരകിയത്
 • ഉപ്പ് ആവശ്യത്തിന്
 • വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

 1. അരി കഴുകി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക.
 2. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കറുവാപട്ട,ഏലയ്ക്ക,ഗ്രാമ്പൂ,ജാതിപത്രി എന്നിവ ചേര്‍ത്ത് ചൂടാക്കുക.
 3. സവാളയും ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ഇതിലേക്കിട്ട് നന്നായി വഴറ്റുക.
 4. ഇതിലേക്ക് തേങ്ങയും തേങ്ങാപാലും ഒന്നിച്ച് ചേര്‍ത്ത് നന്നായി ഇളക്കുക.
 5. എണ്ണ തെളിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക.
 6. കുതിര്‍ത്തു വെച്ച അരി വെള്ളം ഊറ്റിയ ശേഷം ഇതിലേക്ക് ചേര്‍ക്കുക.
 7. അരി വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് രണ്ടു മൂന്നു മിനിറ്റ് അടച്ചു വെയ്ക്കുക.
 8. അതിനു ശേഷം ചൂടോടെ വിളമ്പാം.