തൃശൂര്‍: വൈഗ 2018 കൃഷി ഉന്നതി മേളയില്‍ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം ഒരുക്കിയ പ്രദര്‍ശന വേദി കര്‍ഷകര്‍ക്ക് പുത്തനറിവും പ്രതീക്ഷകളും നല്‍കുകയാണ്. ഐഐഎസ്ആര്‍ വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളിലുള്ള ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്‌.

മഞ്ഞളിന്റെ 30 ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഉല്‍പ്പാദനശേഷി കൂടിയ ഇനമായ ഐഐഎസ്ആര്‍ പ്രകൃതിക്ക് ഒരു ഹെക്ടറില്‍ 52 ടണ്‍ ആണ് ഉത്പാദനം. രാജേന്ദ്ര സോണിയ, പഞ്ചാബ് മഞ്ഞള്‍, ബി എസ്സ് ആര്‍ 2, രംഗാ, പ്രതിഭ, മാങ്ങയിഞ്ചി ഐഐഎസ്ആര്‍ ആലപ്പി സുപ്രീം, സുഗുണ, നരേന്ദ്ര സരയു, റിയോഡിജനീറോ, കാന്തി, റോമാ, രജിത സുബേദാ, നാദിയ, മെഗാ മഞ്ഞള്‍ വിത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത പ്രതിഭയും പ്രഭയും ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച സുവര്‍ണ, സുഗുണ, ഗുളിക രൂപത്തിലുള്ള റോമാ സുദര്‍ശന രസ്മി ദുഗറില്ല റെഡ് എന്നീ ഇനങ്ങളിലും കറി മഞ്ഞള്‍, വെള്ള കൂവ കസ്തൂരിമഞ്ഞള്‍ മറ്റു സംസ്ഥാനങ്ങളിലെ മഞ്ഞളിനങ്ങളും പ്രദര്‍ശന വേദിയില്‍ സ്ഥാനം സ്ഥാനം പിടിച്ചു.

ഹെക്ടറില്‍ 40 ടണ്‍ ഉല്പാദനശേഷിയുള്ള ഇഞ്ചിയിനമായ വരദ, ദ്രുതവാട്ടം ബാധിക്കാത്ത ഐഐഎസ്ആര്‍ തേവ ഇഞ്ചിയുടെ മറ്റിനങ്ങളും കുരുമുളകിന്റെ വിവിധങ്ങളായ ഇനങ്ങളും കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ തിരിയോടു കൂടിയ കുരുമുളകും 43 ശതമാനം ഡ്രൈ റിക്കവറിയുള്ള ശക്തിയിനവും ഏതുകാലാവസ്ഥയിലും വിളവുതരുന്ന ശുഭകരയും നീമാവിരയ്ക്കെതിരെ പ്രതിരോധശേഷിയുള്ള പൂര്‍ണിമയും നിറയെ കായപിടിക്കുന്ന പഞ്ചമിയും പെപ്പറിന്റെ ഘടകം ഉയര്‍ന്നതോതിലടങ്ങിയിട്ടുള്ള ശ്രീകരയും സ്ഥാപനത്തില്‍ വികസിപ്പിച്ച പെരുംജീരകം, മല്ലി, ഉലുവ, അയമോദകം വിത്തിനങ്ങളും പഠനത്തിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കുരുമുളകിന്റെ 3500 ഇനം ശേഖരമുള്ള ഗവേഷണ കേന്ദ്രത്തില്‍ സോളാര്‍ ടണല്‍, ഉണക്കുയന്ത്രം എന്നിവയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗുളികരൂപത്തിലുള്ള സൂക്ഷ്മാണുക്കളും മേളയില്‍ ലഭ്യമായിരുന്നു.

Content Highlights; vaiga 2018 krishi unnathi mela

തയ്യാറാക്കിയത്: സി.ഡി സുനീഷ്‌