'കുരുമുക് ഇനി ചവിട്ടി മെതിച്ച് കഷ്ടപ്പെടണ്ട'. പറയുന്നത് കര്‍ഷക സംരംഭകനായ സാബു സെബാസ്റ്റ്യന്‍ . വയനാട് പുല്‍പ്പള്ളി പാടിച്ചിറയിലെ കര്‍ഷകനായ സാബു വികസിപ്പിച്ച കുരുമുളക് മെതിയന്ത്രം വൈഗ കൃഷി ഉന്നതി മേളയില്‍ ഏറെ ആകര്‍ഷകമായി.

എത്ര പഴുത്താലും തൊലി പോകാത്ത യന്ത്രമാണ് സാബു വികസിപ്പിച്ചെടുത്തത്.

ഈ യന്ത്രം കുട്ടികള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. കുരുമുളക് പറിക്കാനും മെതിക്കാനും തൊഴിലാളികളെ ലഭ്യമാകാതെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ മെതിയന്ത്രം കര്‍ഷക സൗഹാര്‍ദമാകുന്നു.


കര്‍ഷകര്‍ക്ക് സ്‌പൈസസ് സബ്‌സിഡി നല്‍കുന്നതിനാല്‍ ഏറെ ബാധ്യതയില്ലാതെ ഈ മെതിയന്ത്രം സ്വന്തമാക്കാനാകും.

തയ്യാറാക്കിയത്: സി.ഡി സുനീഷ്


ഫോണ്‍: 9745468840

Content highlights: Agriculture, Organic farming, Pepper,Wayanad, Farmer