ച്ചക്കറിമുതല്‍ കൊടംപുളിവരെ. അഞ്ചേക്കര്‍ പറമ്പില്‍ പലയിനം വാഴകള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സഹകരണ സംഘങ്ങളുടെ ഓണച്ചന്തയിലേക്ക് നേന്ത്രക്കുലകള്‍ നല്‍കുന്നത് ഇവരാണ്. നേന്ത്രവാഴയ്ക്കുപുറമെ പച്ചനാടനും പാളയംകോടനും കദളിയും പൊണ്ണനും ഒക്കെ വാഴത്തോട്ടത്തിലുണ്ട്.

നിലവില്‍ ഒരുവര്‍ഷം രണ്ടുലക്ഷത്തോളം രൂപ വരുമാനമുണ്ട്. കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കാനുള്ളത് മാത്രമല്ല, ഇല്ലാത്തവര്‍ക്ക് പങ്കുവെക്കാന്‍കൂടിയുള്ളതാണെന്ന് വാസു പറഞ്ഞു. 2002-ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വാസു വയലില്‍നിന്ന് പിന്മാറിയില്ല. വയലിലെ ഏറിയപങ്കും പണികള്‍ ഇവര്‍തന്നെയാണ് ചെയ്യുന്നത്. രാസവളം വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. പട്ടുനൂല്‍പ്പുഴു കൃഷിമുതല്‍ മത്സ്യക്കൃഷിവരെ വാസുവിനറിയാം.

നിത്യജീവിതത്തിനാവശ്യമായ എല്ലാവിഭവങ്ങളും പറമ്പിലുള്ളതിനാല്‍ കടയടപ്പോ മറ്റുനിയന്ത്രണങ്ങളോ ഇവരെ ബാധിക്കാറില്ല. മടികൂടാതെ മണ്ണിലിറങ്ങുന്നതിനാല്‍ 70-ലും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ഷകദമ്പതിമാര്‍. നെല്ലിക്കുറിശ്ശി ആനക്കോട്ടുപള്ളിയാലില്‍ വാസുവിനും അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ച ഭാര്യ കൗസല്യയ്ക്കും കൃഷിയാണ് ഇന്ന് ജീവിതം. ഏഴുവര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ വാസു പിന്നെ കൃഷിയിടത്തിലേക്കിറങ്ങി.

ഏറെ വാശിയോടും ആശങ്കയോടെയുമാണ് ആദ്യം നെല്‍ക്കൃഷി ചെയ്തത്. സ്വന്തം അധ്വാനവും നല്ലരീതിയിലുള്ള വിളപരിചരണവുംകൂടിയായപ്പോള്‍ മികച്ച വിളവ്. തുടര്‍ന്ന്, വിളകള്‍ കൂട്ടി. തെങ്ങും കമുകും കുരുമുളകും വാഴകളും ഫലവൃക്ഷങ്ങളും നട്ടു.

Content Highlights: Success story of a couple from palakkad in vegetable farming