1992-'93 മുതല്‍ ചിങ്ങം ഒന്ന് ഔദ്യോഗിക കര്‍ഷകദിനമായി ആചരിക്കുന്നു. കര്‍ഷകരെ ആദരിക്കാനാണ് ദിനാചരണം. മുന്നോട്ടുവെക്കുന്നത് കൃഷിയിലൂടെ അതിജീവനം എന്ന ആശയം

 • കൃഷിയിലെ സമഗ്രയന്ത്രവത്കരണം 2010-ല്‍ തുടങ്ങി
 • രജിസ്റ്റര്‍ചെയ്ത കര്‍ഷകരുടെ എണ്ണം-19 ലക്ഷം. പി.എം. കിസാന്‍നിധി യോജന പദ്ധതി പ്രകാരം വീട്ടുമുറ്റക്കൃഷി ചെയ്യുന്നവരെക്കൂടി ചേര്‍ത്ത് 35 ലക്ഷം.
 • കൃഷിക്കുള്ള ബജറ്റ് വിഹിതം-700 മുതല്‍ 800 കോടി വരെ.
 • കൃഷിയില്‍ മുന്നില്‍ പാലക്കാട് ജില്ല (ഇടുക്കിയും തുല്യസ്ഥാനത്തുണ്ടെങ്കിലും നാണ്യവിളകളാണ് കൂടുതല്‍)
 • കാര്‍ഷിക വരുമാനത്തില്‍ മുന്നില്‍ ഇടുക്കി
 • വിദേശ ഫലങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയവയിലേക്കും കൃഷി വ്യാപിച്ചിട്ടുണ്ട്.
 • പ്രധാന കാര്‍ഷിക പദ്ധതികള്‍: നെല്‍ക്കൃഷി വികസന പദ്ധതി, പച്ചക്കറി വികസന പദ്ധതി, കേരഗ്രാമം, സുഗന്ധവിള വികസന പദ്ധതി, ഹോട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതികള്‍
 • കാര്‍ഷിക സംരംഭങ്ങള്‍ക്ക് സഹായധനപദ്ധതി, സമഗ്ര കാര്‍ഷിക വികസനത്തിനും തരിശുനില ഉപയോഗത്തിനും സുഭിക്ഷകേരളം പദ്ധതി
 • കിസാന്‍ െക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിസ്തൃതിക്കും വിളയ്ക്കും അനുസരിച്ച് ബാങ്കുകളില്‍നിന്ന് വായ്പ.
 • 27 ഇനം കാര്‍ഷിക വിളകള്‍ക്ക് വിള ഇന്‍ഷുറന്‍സ്. പ്രകൃതിദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം വേറെയും. 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 1300 രൂപ പെന്‍ഷന്‍
 • കാര്‍ഷികമേഖലയില്‍ മൂന്ന് സര്‍വകലാശാലകള്‍: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (തൃശ്ശൂര്‍), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കൊച്ചി), കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി (വയനാട്).
 • നാല് കാര്‍ഷിക കോളേജുകള്‍: വെള്ളായണി (തിരുവനന്തപുരം) വെള്ളാനിക്കര (തൃശ്ശൂര്‍), അന്പലവയല്‍ (വയനാട്), പടന്നക്കാട് (കാസര്‍കോട്)
 • ആറു മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ (റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍സ്) -പീലിക്കോട് (കാസര്‍കോട്), അന്പലവയല്‍, പട്ടാന്പി, കുമരകം, കായംകുളം, തിരുവനന്തപുരം.
 • ഭൗമസൂചികാ പദവിയുള്ള കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍- മലബാര്‍ കുരുമുളക്, ആലപ്പഴ ഏലം, വയനാട് റോബസ്റ്റ കാപ്പി, മണ്‍സൂണ്‍ഡ് റോബസ്റ്റ കാപ്പി, മണ്‍സൂണ്‍ഡ് അറബിക്ക കാപ്പി, പൊക്കാളി അരി, കൈയ്പാട് അരി, വയനാട് ജീരകശാലാ അരി, വയനാട് ഗന്ധകശാലാ അരി, നവര അരി, പാലക്കാടന്‍ മട്ട അരി, മറയൂര്‍ ശര്‍ക്കര, മധ്യതിരുവിതാംകൂര്‍ ശര്‍ക്കര, വാഴക്കുളം പൈനാപ്പിള്‍, തിരൂര്‍ വെറ്റില, ചങ്ങാലിക്കോടന്‍ നേന്ത്രപ്പഴം.

കേരളത്തിലെ ആകെ കൃഷിഭൂമി

 • 26 ലക്ഷം ഹെക്ടര്‍
 • തെങ്ങ്- 7.6 ലക്ഷം ഹെക്ടര്‍
 • റബ്ബര്‍-5.52 ലക്ഷം ഹെക്ടര്‍
 • നെല്ല്-2.05 ലക്ഷം ഹെക്ടര്‍
 • പച്ചക്കറി-96,000 ഹെക്ടര്‍

തയ്യാറാക്കിയത്: രജി ആര്‍. നായര്‍

Content Highlights: Kerala Celebrates Farmers Day