രയില്‍ തൈനട്ട് വെള്ളത്തിലെ പന്തലിലേക്ക് പടര്‍ത്തിയിറക്കി വിളവെടുക്കുന്നതിലൂടെ ശ്രദ്ധേയനായ ഉദയകുമാര്‍, ഇപ്പോള്‍ കൃഷിചെയ്യുന്നത് നടപ്പാലത്തിലാണ്. മത്സ്യക്കുളത്തില്‍ തീറ്റകൊടുക്കാന്‍ ഇറങ്ങാനായി നിര്‍മിച്ച 40മീറ്റര്‍ നീളംവരുന്ന പാലത്തില്‍ ഗ്രോബാഗുകള്‍നിരത്തി സലാഡ് വെള്ളരിയും പയറും വളര്‍ത്തുന്നു. പാലത്തില്‍ പൈപ്പുനാട്ടി അതില്‍ കുത്തനെ പന്തലൊരുക്കിയാണ് പയര്‍ പടര്‍ത്തിയിരിക്കുന്നത്.

ആലപ്പുഴ, കാര്‍ത്തികപ്പള്ളി പുളിക്കീഴ് പുത്തന്‍വീട്ടില്‍ കെ. ഉദയകുമാറിന്റെ (52) കൃഷിരീതികള്‍ മണ്ണില്ലെന്ന പേരില്‍ കൃഷിചെയ്യാന്‍ കഴിയാതെ സങ്കടപ്പെടുന്നവര്‍ക്കെല്ലാം മാതൃകയാണ്. വെള്ളക്കെട്ടിനോടുചേര്‍ന്നുള്ള തിട്ടയില്‍ പാവലും പടവലവുമെല്ലാം നട്ടതിനുശേഷം മുളകൊണ്ട് വെള്ളത്തില്‍ പന്തലൊരുക്കിയാണ് ഉദയകുമാറിന്റെ കൃഷി.

തെര്‍മോക്കോള്‍ വള്ളത്തില്‍പ്പോയാണ് വിളവെടുപ്പ്. ഇതിനൊപ്പമാണ് മീന്‍കുളത്തിലേക്കുള്ള പാലംപോലും കൃഷിചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നത്. ഉദയകുമാര്‍ നേരത്തെ ഫര്‍ണിച്ചര്‍സ്ഥാപനം നടത്തുകയായിരുന്നു. പണിക്കിടെ തടിയുടെ ചീള് തുളച്ചുകയറി ഒരുകണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ടു. ഇതോടെ ആജോലി അവസാനിപ്പിച്ചു. പിന്നീടാണ് കൃഷിയിലേക്കിറങ്ങുന്നത്.

പാലത്തിലെ സലാഡുവെള്ളരി വിളവെടുപ്പിനുപാകമായി. ആദ്യദിനം 20കിലോഗ്രാം വെള്ളരികിട്ടി. അടുത്തയാഴ്ച പയര്‍വിളവെടുക്കാം. ആറുമാസംമുന്‍പ് ചീരയായിരുന്നു പാലത്തിലെകൃഷി. മേല്‍ക്കൂരയിലെ വെള്ളം ഒഴുകിപ്പോകുന്നതിന് ഉപയോഗിക്കുന്ന ആറിഞ്ചിന്റെ പി.വി.സി. പാത്തിയില്‍ മണ്ണുംവളവും നിറച്ചായിരുന്നു ചീരനട്ടത്.

ഉദയകുമാറിനുസ്വന്തമായുള്ള ഒരേക്കര്‍ഭൂമിയില്‍ അധികവും വെള്ളക്കെട്ടാണ്. ഇവിടെ സര്‍ക്കാര്‍ സഹായത്തോടെ കൂടുമത്സ്യക്കൃഷി ആരംഭിച്ചു. തുടര്‍ന്നാണ് വെള്ളക്കെട്ടിലേക്ക് പാലംനിര്‍മിക്കുന്നത്.

സീസണ്‍ അനുസരിച്ച് വിവിധസ്ഥലങ്ങളിലായി വാഴ, വെണ്ട, മുളക്, ചീര, പടവലം, പാവല്‍, പപ്പായ, തക്കാളി, സലാഡ്വെള്ളരി തുടങ്ങിയവ കൃഷിചെയ്യും. കൃഷിയും വിളവെടുപ്പും എളുപ്പമാക്കാനുള്ള സാങ്കേതികവിദ്യകള്‍ സ്വയംവികസിപ്പിക്കുന്നതാണ് ഉദയകുമാറിന്റെരീതി. ഇവയിലൊന്നാണ് ബൈക്കില്‍ മോട്ടോര്‍ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്.

Content Highlights: A Visually challenged man's success story in vegetable farming