സാധാരണ വെള്ളമൊഴിച്ച് കഴുകിയാല്‍ മുന്തിരിയിലെ വിഷാംശം കളയാന്‍ കഴിയില്ല. മുന്തിരി നന്നായി കഴുകി വൃത്തിയാക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ. 


1. ഒരു പാത്രത്തില്‍ മുന്തിരി എടുത്ത് ഒരു ലിറ്റര്‍ വെള്ളം ഒഴിക്കുക. ഇതിലേക്ക് 20 മി.ലി വിനാഗിരി ഒഴിക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വെച്ച ശേഷം കഴുകിയെടുക്കുക

2. മുന്തിരിയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ്ങ് പൗഡര്‍ ഇട്ടുകൊടുക്കുക. ഇതിലേക്ക്‌ 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ച ശേഷം വെള്ളം ചേര്‍ത്ത് കൈ കൊണ്ട് കഴുകിയെടുക്കുക.

നാല് പ്രാവശ്യമെങ്കിലും വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കണം.

Content highlights: Grapes, Agriculture, Organic farming