പെരുമണ്ണ: സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ജൈവ പച്ചക്കറികൃഷിയിറക്കി പുത്തൂര്‍മഠം എ. എം. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. 

terracefarmingകെട്ടിടത്തിന്റെ ആയിരം സ്‌ക്വയര്‍ ഫീറ്റോളം വരുന്ന മട്ടുപ്പാവില്‍ ഇരുന്നൂറോളം ഗ്രോബാഗുകളിലായി തക്കാളി, വെണ്ട, ചീര, പയര്‍, വഴുതിന, മുളക്, കോളിഫ്‌ലവര്‍ എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. 

സ്‌കൂളിലെ അധ്യാപകനും കര്‍ഷകനുമായ അരമ്പച്ചാലില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും സ്‌കൂളിലെത്തി വിദ്യാര്‍ഥികളിതിനെ പരിപാലിക്കുകയാണ്.

Content highlights: Terrace farming, Agriculture, Organic farming, Vegetable farming