മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനായി കര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്ന മണ്ണ് പരിപോഷണ കമ്പോസ്റ്റാണ് റാല്ലിസ്-ജിയോഗ്രീന്‍. മണ്ണിന്റെ ജീവന്‍ പരിരക്ഷിക്കുവാന്‍ ജൈവവസ്തുക്കള്‍ കൂടുതല്‍ മണ്ണിലേക്ക് ചേര്‍ക്കപ്പെടണം. അങ്ങനെ ജൈവാംശം മണ്ണില്‍ കൂടുകയും പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുകയും വേണം. ഇന്ന് കര്‍ഷകര്‍ക്ക് കിട്ടുന്ന ജൈവവളങ്ങള്‍ പരിമിതമാണ്.  

NCOA യുടെ ജൈവ അംഗീകാരമുള്ളതിനാല്‍ ജിയോഗ്രീന്‍ ജൈവകൃഷിക്കും ഉപയോഗിക്കാം. അതായത് ജൈവകൃഷിക്ക് ജൈവവളമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു പരിഹാരമാണ് ജിയോഗ്രീന്‍. ടാറ്റാ റാല്ലിസ് ഇന്ത്യ ലിമിറ്റഡ് ആണ് കരിമ്പിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ജിയോഗ്രീന്‍ എന്ന പേരില്‍ ഈ ജൈവ ഉല്പന്നം പുറത്തിറക്കിയിരിക്കുന്നത്. വിവിധയിനം വിളകളില്‍ ജിയോഗ്രീന്‍ ഫലവത്താണ് എന്നാണ് റാല്ലിസിന്റെ ഗവേഷണ വിഭാഗം അവകാശപ്പെടുന്നത്. 

എന്താണ് ജിയോഗ്രീന്‍ 

ഉപകാരികളായ സൂക്ഷ്മാണുക്കളാലും, ആവശ്യമായ സൂക്ഷ്മ മൂലകങ്ങളാല്‍ പരിപോഷിപ്പിക്കപെട്ടതും, ജൈവ സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായി വിപണിയില്‍ ലഭ്യമായ ഏക കമ്പോസ്റ്റ് ആണ് റാല്ലിസ് ജിയോഗ്രീന്‍. കരിമ്പിന്റെ അവശിഷ്ടങ്ങള്‍, പ്രസ്മട്, ചാരം എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ജിയോഗ്രീന്‍ പൂര്‍ണമായും കമ്പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, രോഗകാരണമാകാത്തതും, കളവിമുക്തവുമാണ്.

നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവയോടൊപ്പം കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, സിങ്ക്, കോപ്പര്‍, മംഗനീസ്, ഇരുമ്പ്, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളാലും ജിയോഗ്രീന്‍ സമ്പുഷ്ടമാണ്.  40 ശതമാനത്തോളം ജലാഗിരണ ശേഷി ഉള്ള ജിയോഗ്രീന്‍, വളരെ ചെറിയ കണികകള്‍ ആയതിനാല്‍ മണ്ണിലേക്ക് എളുപ്പത്തില്‍ ചേരുകയും മണ്ണിന്റെ അമ്ല- ക്ഷാര അനുപാതം നില നിര്‍ത്തി വിളകള്‍ക്ക് പോഷലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു . വിളകള്‍ക്ക് ആവശ്യമായ ഹോര്‍മോണുകള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവയാലും ജിയോഗ്രീന്‍ സമ്പുഷ്ടമാണ്.

2014-15 വര്‍ഷത്തില്‍ സുഗന്ധവിളകളുടെ അഖിലേന്ത്യാ തലത്തിലെ ഗവേഷണങ്ങളുടെ ഭാഗമായി കര്‍ണാടകയിലെ മുടിഗേരെ പ്രാദേശിക ഗവേഷണ കേന്ദ്രം ഏലത്തോട്ടങ്ങളില്‍ ജിയോഗ്രീന്‍ പരീക്ഷിക്കുകയുണ്ടായി. വളരെ നല്ല ഗവേഷണ ഫലങ്ങള്‍ ആണ് ജിയോഗ്രീന്‍ നല്‍കിയത്. 

ഹെക്ടറിനു 3000 കിലോഗ്രാം ജിയോഗ്രീന്‍ എലത്തോട്ടങ്ങളില്‍ ചേര്‍ത്ത്‌ കൊടുത്താല്‍, രാസവളങ്ങളുടെ ഉപയോഗം 25% കുറയ്ക്കാം എന്നതാണ് ഇതില്‍  പ്രസക്തമായത്. മണ്ണിന്റെ അനാരോഗ്യവും, വിഷമയമായ പരിസ്ഥിതിയും നമ്മുടെ ഏലതോട്ടങ്ങളില്‍ ഇന്നും ഒരു പ്രശ്‌നം തന്നെയാണ്. ഇതിനൊരു ഉത്തമ പ്രതിവിധിയാണ് ജിയോഗ്രീന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ നമ്പര്‍   1800 258 2595

Content highlights: Geogreen,Agriculture,Organic manure