ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ തേനീച്ചക്കൃഷിയുടെ സാധ്യതകള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നതിനാല്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധുശ്രീ ഹണിഫാം. 

 Bee keepers Dairy എന്ന് സെര്‍ച്ച് ചെയ്താല്‍ Google Play Storeല്‍ നിന്നും download ചെയ്ത് ഉപയോഗിക്കാനാവും. Download ചെയ്യേണ്ട Link താഴെ കൊടുക്കുന്നു .

https://play.google.com/store/apps/details?id=com.bee.keepers

വന്‍തേനീച്ച, ചെറുതേനീച്ച, ഇറ്റാലിയന്‍ തേനീച്ച തുടങ്ങിയ ഇനങ്ങളുടെ സമായസമയങ്ങളിലുള്ള പരിചരണം, തേനീച്ചക്കൂടുകളുടെ എണ്ണം, വിഭജനം, വര്‍ഷാവര്‍ഷം കിട്ടുന്ന തേനിന്റെ അളവ് , തേനീച്ചക്കൃഷിയിലെ വരവ് ചെലവ് കണക്കുകള്‍ തുടങ്ങി തേനീച്ചക്കര്‍ഷകര്‍ക്ക് വേണ്ട എല്ലാ വിധ കാര്യങ്ങളും ഈ ആപ്പില്‍ രേഖപ്പെടുത്താനാവും. 

ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1. തേനീച്ചപ്പെട്ടികളെ മനസിലാക്കാന്‍ സഹായിക്കുന്ന നമ്പറോ അക്ഷരങ്ങളോ കൃത്യമായി പെട്ടികളില്‍ മാര്‍ക്കര്‍ പേനയോ,  പെയിന്റോ ഉപയോഗിച്ച് രേഖപ്പെടുത്തുക. രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ കൃതമായി ആപ്പിലും രേഖപ്പെടുത്തുക. 
2. സമയബന്ധിതമായ പരിചരണം, കൃത്യമായി ആപ്പില്‍ രേഖപ്പെടുത്തുക.

ഈ ആപ്പ് ഉപയോഗിക്കേണ്ട വിധം https://youtu.be/YBLTOOHqhOw ഈ ലിങ്കില്‍ നിന്നും മനസിലാക്കാം. 

ആപ്പിന്റെ സവിശേഷതകള്‍ 

1. ഒരു കര്‍ഷകന് എത്ര പെട്ടികളുടെ വിവരങ്ങള്‍ വേണമെങ്കിലും ഇതില്‍ രേഖപ്പെടുത്താനാവും 

2. Internet ഇല്ലാതെയും ആപ്പില്‍ വിവരശേഖരണം സാധ്യമാണ്  

3. QR code പെട്ടിയില്‍ പതിപ്പിച്ച് വളരെ വേഗം വിവരശേഖരണം സാധ്യമാണ് 

4. കോളനികളുടെ സമയാസമയ പരിചരണം, വളര്‍ച്ചാ നിരക്ക് എന്നിവ രേഖപ്പെടുത്താനാകും 

5. ഒരു  തേനീച്ച കര്‍ഷകന്റെ വരവു-ചെലവ് കണക്കുകള്‍ രേഖപ്പെടുത്താനും കൃഷി ലാഭകരമാണോ എന്ന് അറിയുവാനും സാധ്യമാണ്
 
7 തേനീച്ചക്കര്‍ഷകര്‍ക്ക് വേണ്ട എല്ലാ വിധ റിപ്പോര്‍ട്ടുകളും, പെട്ടികളുടെ എണ്ണം, തേനിന്റെ റിപ്പോര്‍ട്ട്, ആരോഗ്യം, സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് മുതലായവ ഈ ആപ്പില്‍ നിന്നും ലഭ്യമാണ്.
https://play.google.com/store/apps/details?id=com.bee.keepers

വൈവിധ്യമാര്‍ന്ന കാര്‍ഷിക വരുമാനത്തിലൂടെ മാത്രമേ കൃഷിക്കാരന്റെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കാനാകുകയുള്ളു. കൃഷിഭൂമിയിലെ തേനീച്ചപ്പെട്ടികള്‍ കൃത്യമായി പരിചരിച്ചാല്‍ കര്‍ഷകന് വരുമാനം ഉറപ്പ് വരുത്താനാകും.

 ആപ്പ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും സംശയങ്ങളോ സാങ്കേതിക പ്രശ്‌നങ്ങളോ നേരിടുകയാണെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടാം :  949639 1220