ജനിതക ഘടനയില്‍ മാറ്റമുണ്ടാക്കാതെ വിത്തുകളുടെ തനിമ നിലനിര്‍ത്താനുള്ള അനുയോജ്യമായ രീതിയാണ് ഇവിടെ പറയുന്നത്. 

organicfarmingവിറകുകഷണങ്ങള്‍ നല്ലതുപോലെ വെയിലത്തുവെച്ച് ഉണക്കണം. അടുപ്പില്‍ കത്തിച്ച് ചാരമാക്കണം. വിത്തുകള്‍ തയ്യാറാക്കാന്‍ കേടുകളില്ലാത്തതും പാകമായതുമായ കായകള്‍ ശേഖരിക്കണം. 

അടുപ്പില്‍ നിന്ന് ചാരം ചൂടാറുമ്പോള്‍ പാത്രത്തില്‍ അല്‍പ്പം എടുക്കുക. അതിന് ശേഷം കായ് പൊട്ടിച്ച് അണുവിമുക്തമാക്കിയ സ്പൂണ്‍കൊണ്ട് വിത്തുകളെ പാത്രത്തിലെ ചാരത്തിനുമീതെ ഇടുക. വിത്തുകള്‍ക്ക് മേലെയും ചാരമിട്ടുമൂടി അന്തരീക്ഷതാപത്തില്‍ സൂക്ഷിക്കണം. 

സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കത്തിയുണ്ടാകുന്ന ചാരം തികച്ചും അണുവിമുക്തമാണ്. ഒരു സൂക്ഷ്മജീവിക്കും ഈ മാധ്യമത്തെ അതിജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പുറത്തെടുക്കുന്നതു മുതല്‍ വിത്തുകളെ മുളയ്ക്കാനെടുക്കുന്നതുവരെ സൂക്ഷിക്കാം. 

ശക്തിയേറിയ രാസവസ്തുക്കളിലോ കീടനാശിനികളിലോ വിത്തുകള്‍ സൂക്ഷിക്കുന്നതുകൊണ്ട് ഗുണമേന്മ നഷ്ടപ്പെടും. വീര്യം കുറഞ്ഞ രാസവസ്തുക്കളിലും സൂക്ഷ്മജീവികള്‍ വര്‍ധിക്കുന്നു. 

സൂക്ഷ്മ ജീവികള്‍ക്ക് വിറകിന്റെ ചാരത്തില്‍ അതിജീവിക്കാനാവില്ല. അണുവിമുക്തമായ ഈ മാധ്യമത്തില്‍ വിത്തുകളെ കുറേക്കാലം അണുബാധയേല്‍ക്കാതെ സൂക്ഷിക്കാം. ആവശ്യം കഴിഞ്ഞാലും ചാരം ജൈവവളമാക്കി ഉപയോഗിക്കാം.

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)