ള്ളിമുള്‍ വിഭാഗത്തിലെ പഴ വര്‍ഗ്ഗച്ചെടിയായ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി കേരളത്തിലിപ്പോഴും ഏറെ പ്രചാരംനേടിയിട്ടില്ല. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പുതു രീതികള്‍ പരീക്ഷിക്കുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ജോസഫ് കാരയ്ക്കാട്ട് എന്ന വിദേശ മലയാളിയായ കര്‍ഷകന്‍. 

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ ഗ്രാഫ്റ്റിംഗ്, പോളിനേഷന്‍ തുടങ്ങി നാട്ടില്‍ കൃഷി ചെയ്തു തുടങ്ങാത്ത വലിയ മാധുര്യമേറിയ മഞ്ഞപഴങ്ങളുണ്ടാക്കുന്ന മുള്ളു കുറഞ്ഞ ഇക്കഡോറിലെ 'പലോറ 'ഹവായില്‍ നിന്നുള്ള 'ജെയിന്റ് ' വരെ ഇദ്ദേഹം വളര്‍ത്തുന്നു. 

അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നാണ് മഞ്ഞ ഇനങ്ങളുടെ തണ്ടുകള്‍ എത്തിച്ചത്. ഇവ കൂടുതല്‍ കരുത്തോടെ വളരാന്‍ തോട്ടത്തിലുണ്ടായിരുന്ന ചുവന്ന ഡ്രാഗണ്‍ തണ്ടുകളില്‍ ഗ്രാഫ്റ്റ് ചെയ്തു തുടങ്ങി. 

ആദ്യം പരീക്ഷണങ്ങള്‍ വിജയിച്ചില്ലെങ്കിലും നിരന്തര നിരീക്ഷണങ്ങളിലൂടെ ഡ്രാഗണ്‍ ഫ്രൂട്ട് വള്ളികള്‍ ഗ്രാഫ്റ്റ് ചെയ്യുന്ന വിദ്യ ഇദ്ദേഹം കണ്ടെത്തി.ഡ്രാഫ്റ്റിഗിലൂടെ മഞ്ഞ ഇനങ്ങള്‍ക്കു വളര്‍ച്ചയേറിയതായി ജോസഫ് പറയുന്നു.

കോണ്‍ക്രീറ്റ് റിങ്ങുകളിലും, കാലുകളിലും പടര്‍ത്തിയാണ് ഡ്രാഗണ്‍ ഫ്രൂട്ട് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ വളര്‍ത്തുന്നത്. പരിമിതമായി ജൈവവളങ്ങള്‍ നല്‍കുന്നതൊഴികെ മറ്റു പരിചരണങ്ങള്‍ നല്‍കാറില്ല. 

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ ഫലം തന്നുതുടങ്ങും പൂവിരിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കായ്കള്‍ പഴുത്തു പാകമാകും. വര്‍ഷത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ തവണ കായ്കള്‍ ഉണ്ടാകുന്ന പതിവുമുണ്ട്. അവക്കാഡോ, ലോങ്ങന്‍ തുടങ്ങി ഒട്ടേറെ പഴവര്‍ഗ്ഗ സസ്യങ്ങളും ജോസഫ് വളര്‍ത്തുന്നുണ്ട്.

ഫോൺ ജോസഫ് കാരയ്ക്കാട്ട്: 9447294236

Content Highlights: Dragon Fruit Farming