കറിവേപ്പ്

വീടുകളില്‍ ഒന്നോ രണ്ടോ തൈകള്‍ ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവര്‍ നഴ്‌സറികളില്‍നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുത്താല്‍മതി. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെടി വലുതാകുന്നതനുസരിച്ച് വലിയ പാത്രങ്ങളിലേക്ക് നടണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയാവണം. 

കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തശേഷം അതില്‍ മുക്കാല്‍ അടിയുള്ള കുഴിയെടുത്ത് തൈനടാം. വെള്ളം കെട്ടിനില്‍ക്കരുത്. സൂര്യപ്രകാശവും ലഭിക്കണം. തഴച്ചുവളരുന്ന കറിവേപ്പിന്റെ തലഭാഗം പൊട്ടിച്ചെടുത്താല്‍ കൂടുതല്‍ ചില്ലകള്‍ ഇടതൂര്‍ന്നുവരും. കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേര്‍ത്ത മിശ്രിതമാണ് കറിവേപ്പില തഴച്ചുവളരാന്‍ വളമായി നല്‍കേണ്ടത്.

Content Highlights: Coriander, Mint and curry leaves cultivation

മല്ലിയില

വിതയ്ക്കാന്‍ ഒരുദിവസംമുമ്പ് തുണിയില്‍ നനച്ച് കെട്ടിവെച്ചാല്‍ വേഗംമുളയ്ക്കും. കടയില്‍നിന്നു വാങ്ങുന്ന മല്ലിയിലയുടെ വേരുള്ള ഭാഗം മുറിച്ചെടുത്ത് അല്പം മുരിങ്ങയില ചതച്ച നീരില്‍ മുക്കിവെച്ച് പോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗില്‍ നടാം.

പൊതിന

വാങ്ങുന്നവയില്‍ നല്ല പച്ചത്തണ്ടുള്ളതില്‍ വേരുപിടിപ്പിച്ചും തൈകളുണ്ടാക്കാം. മുരിങ്ങയിലയുടെ നീരോ കാര്‍ഷികവിപണന സ്റ്റോറുകളില്‍നിന്നു വാങ്ങുന്ന വേരുപിടിപ്പിക്കാനുപയോഗിക്കുന്ന ഹെര്‍ബല്‍റൂട്ട് ഗ്രോത്ത് സ്റ്റിമുലൈസറോ മുറിച്ചെടുത്ത തണ്ടിന്റെ അറ്റത്ത് പുരട്ടി പോട്ടിങ് മിശ്രിതം നിറച്ച ചെറിയ ബാഗില്‍ നട്ട് വേരുപിടിപ്പിക്കാം. വേരുപിടിച്ച് പുതിയ ഇലകള്‍വന്നാല്‍ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ മാറ്റിനട്ട് വളര്‍ത്തണം. നന കുറയാനും കൂടാനും പാടില്ല. ഇടയ്ക്കിടെ തൂമ്പ് വെട്ടിനിര്‍ത്താം.


തയ്യാറാക്കിയത്: വി.സി. പ്രമോദ്കുമാര്‍