കോഴിക്കോട് : വീട്ടുമുറ്റത്തും ടെറസിനുമുകളിലും ജൈവകൃഷിയൊരുക്കുന്ന മലയാളികള്‍ക്കിടയില്‍ അക്വാപോണിക്സ് കൃഷിരീതിയും വ്യാപകമാകുന്നു. മലയോരമേഖലയിലെ നിരവധി വീടുകളിലാണ് അക്വാപോണിക്സ് കൃഷിരീതി ആരംഭിച്ചിരിക്കുന്നത്. 

Aqua ponicsവിഷരഹിതമായ മത്സ്യവും പച്ചക്കറിയും കുറഞ്ഞചെലവില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാമെന്നതാണ് കര്‍ഷകര്‍ക്കിടയില്‍ അക്വാപോണിക്സിനെ പ്രിയമുള്ളതാക്കുന്നത്. കുറഞ്ഞസ്ഥലത്ത് മത്സ്യ-പച്ചക്കറി കൃഷി യാഥാര്‍ഥ്യമാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 

മണ്ണ്, രാസവളം, കീടനാശിനി എന്നിവയില്ലാതെ തീര്‍ത്തും ജൈവരീതിയാണ് അക്വാപോണിക്സ്. മത്സ്യകൃഷിയും മണ്ണില്ലാകൃഷിരീതിയും സംയോജിപ്പിക്കുന്നതിനാല്‍ കാര്‍ഷികവൃത്തിക്കായി ആരും സമയം കളയേണ്ടതുമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ഏറെ പ്രയോജനപ്രദമാണിത്. 

മത്സ്യവിസര്‍ജ്യത്തിന്റെ പോഷണങ്ങള്‍മാത്രം പ്രയോജനപ്പെടുത്തിയാണ് അക്വാപോണിക്‌സ് വഴി പച്ചക്കറികൃഷി ചെയ്യുന്നത്. മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കിലെ ജലം മുകളിലേക്ക് പമ്പുചെയ്ത് ചരല്‍ബഡില്‍ എത്തിക്കുന്നു. അവിടെനിന്ന് അരിച്ചിറങ്ങുന്ന വെള്ളം വീണ്ടും ശുദ്ധജലമായി ടാങ്കിലെത്തിക്കും.

Content highlights:  Aqua ponics, Vegetables, Fish, Agriculture