ജാതി
ജാതിയില്‍ കായ്‌പൊഴിച്ചില്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുകയാണ് പ്രതിവിധി. കായ് പകുതി വിളവാകും മുന്‍പ് തന്നെ ഇത് ചെയ്യാം.
കൂടാതെ, രണ്ടു ശതമാനം സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് ) സെപ്റ്റംബര്‍ മാസവും 0.20 ശതമാനം ബോറിക് ആസിഡ് (രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) ഒക്ടോബറിലും പ്രയോഗിക്കാം.
റംബൂട്ടാന്‍
മൂന്ന് മാസം കഴിയുമ്പോള്‍ത്തന്നെ റംബൂട്ടാന് വളം ചേര്‍ക്കണം. 18:18:18 രാസവളമിശ്രിതം വളര്‍ച്ച ത്വരിതപ്പെടുത്തും. നട്ട് ഒന്നു രണ്ട് വര്‍ഷം പ്രായമായ ചെടിക്ക് ഇത് 200 ഗ്രാം വീതം രണ്ടുതവണയായി നല്‍കാം. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ ഇതിനുപുറമേ 100-250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വേറെ ചേര്‍ക്കണം.
കായ്പിടിച്ച് ഒന്‍പതാഴ്ച കഴിയുമ്പോള്‍ മതിയാകുമിത്. ചെടിയൊന്നിന് 20 കിലോ ചാണകവളം അഥവാ കമ്പോസ്റ്റ്; ഒരു കിലോ ഡോളമൈറ്റ് എന്നിവയും വിളവെടുപ്പ് കഴിയുമ്പോള്‍ ചേര്‍ക്കാം.
കറുവ
നട്ട് മൂന്നാംവര്‍ഷമാണ് കറുവ വിളവെടുപ്പിനൊരുങ്ങുക. 2.0 മുതല്‍ 2.5 സെന്റീമീറ്റര്‍ വ്യാസമുള്ള 1.5 മുതല്‍ 2 സെന്റീമീറ്റര്‍ വരെ നീളമുള്ള തണ്ടുകളില്‍ നിന്ന് പട്ട മുറിച്ചെടുക്കാം. തണ്ടിനു ചുറ്റും 30 സെന്റീമീറ്റര്‍ അകലത്തില്‍ മുറിവുണ്ടാക്കി , എതിര്‍വശങ്ങളില്‍ രണ്ട് നീളന്‍ മുറിവുകള്‍ വീഴ്ത്തി വളഞ്ഞ കത്തികൊണ്ട് പട്ട ഇളക്കിയെടുക്കാം