നെല്‍കൃഷിയില്‍ പരീക്ഷണം; കൃഷിക്ക് അധികം വെള്ളം ആവശ്യമില്ലെന്ന് കര്‍ഷകന്‍


ഒരുതണ്ടില്‍ 35 ചിനപ്പുകള്‍വരെ ഉണ്ടാകും. ഇടതൂര്‍ന്ന നെന്മണികളുള്ള കതിരുകളാണ് ഇതിന്റേത്. ഉയരം കൂടിയാലും കാറ്റിലും മഴയിലും വീഴാതെ പിടിച്ചുനില്‍ക്കാനുള്ള തണ്ടുബലം കരിമോഡനുണ്ട്.

RICE
കരിമോഡന്‍ നെല്ല്

ചിറ്റൂര്‍: ഔഷധഗുണമുള്ള കരിമോഡന്‍ ഇനം നെല്ലുമായി കുണ്ടരാംപാളയത്തെ യുവകര്‍ഷകന്‍ പീറ്റര്‍. കീടബാധ കുറവാണ്. ധാരാളം വൈക്കോലും കിട്ടും. ഒരു ഏക്കറില്‍ നിന്നും ഒരു ടണ്‍ നെല്ല് ലഭിക്കുമെന്നതും അധികം വെള്ളം ആവശ്യമില്ലെന്നതും പ്രധാനഗുണങ്ങളായി കര്‍ഷകന്‍ പറയുന്നു. 150 മുതല്‍ 160 ദിവസത്തിനുള്ളില്‍ വിളവെടുക്കാം.

ഈ നെല്ലിന്റെ ഉറവിടം ചൈനയിലാണെന്ന് കൃഷിവിദഗ്ധര്‍ പറയുന്നു. മറ്റ് നെല്‍ച്ചെടികളെക്കാളും പൊക്കമുണ്ട്. ആറടിവരെ ഉയരമുണ്ട്. ഒരടി അകലത്തിലാണ് നടുന്നത്. ഇക്കാരണത്താല്‍ തന്നെ കളപറി, വളപ്രയോഗം എന്നിവയ്ക്ക് സഹായമാണ്.

ഒരുതണ്ടില്‍ 35 ചിനപ്പുകള്‍വരെ ഉണ്ടാകും. ഇടതൂര്‍ന്ന നെന്മണികളുള്ള കതിരുകളാണ് ഇതിന്റേത്. ഉയരം കൂടിയാലും കാറ്റിലും മഴയിലും വീഴാതെ പിടിച്ചുനില്‍ക്കാനുള്ള തണ്ടുബലം കരിമോഡനുണ്ട്.

ഹൃദയാഘാതം, പൊണ്ണത്തടി, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗമുള്ളവരാണ് അരി വാങ്ങുന്നതെന്ന് പീറ്റര്‍ അവകാശപ്പെടുന്നു. കിലോഗ്രാമിന് 330 രൂപയാണ് വില. തൃശ്ശൂര്‍ ഭാഗത്താണ് അരി കൂടുതലായും ചെലവാകുന്നത്. ജൈവരീതിയിലാണ് കൃഷി. തമിഴ്നാട്ടില്‍ പുതുക്കോട്ടയില്‍ നിന്നാണ് വിത്ത് വാങ്ങിയതെന്നും പീറ്റര്‍ പറഞ്ഞു.

Content Highlights: Young farmer from Palakkad cultivates Karimodal variety of paddy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented