കഞ്ഞിക്കുഴി: കാരിക്കുഴിപ്പാടത്ത് രണ്ടര ഏക്കറില്‍ സൂര്യകാന്തിപ്പാടം സജ്ജമാക്കിയ യുവകര്‍ഷകന്‍ എസ്.പി. സുജിത്തിനു രണ്ടുണ്ട് ലക്ഷ്യം. പൂക്കാലത്ത് ചിത്രമെടുക്കാനും ദൃശ്യം പകര്‍ത്താനും സന്ദര്‍ശകര്‍ വരണം. പിന്നെ ശുദ്ധമായ എണ്ണയും സൂര്യകാന്തിത്തൈകളും ഉത്പാദിപ്പിച്ച് വില്‍ക്കണം. വനസ്വര്‍ഗം കളത്തിവീട് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രധാന ആകര്‍ഷക കേന്ദ്രമാണ് ഈ സൂര്യകാന്തിപ്പാടം.

മകരക്കൊയ്ത്തുകഴിഞ്ഞ പാടം സൂര്യകാന്തിപ്പാടമാക്കാന്‍ രണ്ടുലക്ഷം രൂപയോളം ചെലവായി. ആറായിരം ചുവട് ഹൈബ്രിഡ് തൈകളാണ് നട്ടത്. അത്രത്തോളം വെള്ളരിയും കുത്തിയിട്ടുണ്ട്.

വിഷുവിന് കണിവെള്ളരി വില്പനയാണ് ലക്ഷ്യം. വളമിട്ട് തടം ഒരുക്കി തുള്ളി നനയ്ക്കായി പൈപ്പിട്ട് ഷീറ്റിട്ടുമൂടിയുള്ള കൃത്യതാ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്. 250 ചാക്ക് കോഴിവളവും 50 ചാക്ക് മണ്ണിര കമ്പോസ്റ്റും 100 ചാക്ക് ചാണകവും ഉപയോഗിച്ചു.

Content Highlights: Young farmer converts paddy fields into sunflower farm in Alappuzha