ആറന്മുള ജാക്ക് ഫ്രൂട്ട്; ചക്ക വിജ്ഞാനവും സാങ്കേതികവിദ്യയും കൈമാറാം


സി.ഡി. സുനീഷ്

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നാണ് ഈ കൂട്ടായ്മ മുന്നേറുന്നത്.

നകീയവും സംസ്ഥാന ഫലവുമായ ചക്കയുടെ മേഖലയുടെ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത പങ്കുവഹിച്ച വാട്സാപ്പ് കൂട്ടായ്മയാണ് ആറന്മുള ജാക്ക് ഫ്രൂട്ട് എന്ന ആഗോള വാട്സാപ്പ് കൂട്ടായ്മ.

നാലുവര്‍ഷംമുമ്പ് ആറന്മുളയില്‍ നടന്ന ചക്ക മഹോത്സവത്തില്‍ ഉരുത്തിരിഞ്ഞ ആശയമായ ഈ കൂട്ടായ്മയില്‍ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നും ശ്രീലങ്ക, യു.എസ്., മെക്‌സിക്കോ, യു.കെ., മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നും അംഗങ്ങളുണ്ട്.

കര്‍ഷകര്‍, പത്രപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആണ് ഈ മേഖലയിലെ വിത്ത്, വിള, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, സര്‍ക്കാര്‍ നയങ്ങള്‍, പ്രചാരണ കാമ്പയിനുകള്‍, സാങ്കേതിക വിദ്യാ കൈമാറ്റങ്ങള്‍ എന്നിവ പരസ്പരം സംവദിക്കുകയും കൈമാറുകയും ചെയ്യുന്നത്.

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നാണ് ഈ കൂട്ടായ്മ മുന്നേറുന്നത്. ഒരു വര്‍ഷം മുഴുവന്‍ പല ദേശങ്ങളിലായി കൂടിയും കുറഞ്ഞും ചക്ക ലഭിക്കുമെന്ന അറിവ് സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ലഭ്യമായത് ആറന്മുള ജാക്ക് ഫ്രൂട്ട് കൂട്ടായ്മ വഴിയാണെന്ന് അഡ്മിന്‍ ശ്രീപദ്രേ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്ലാവും ചക്കയും ഉണ്ടാകുന്ന മേഖലകളില്‍നിന്നുള്ള വിജ്ഞാനവും സാങ്കേതിക വിദ്യയും ഇതിലൂടെ കൈമാറുന്നു. കേരളത്തിലെ അമ്പതോളം വരുന്ന ചെറുതും വലുതുമായ സംരംഭകരുടെ വഴികാട്ടിയാണീ കൂട്ടായ്മ.

ചക്ക മേഖലയില്‍ തത്പരരായവര്‍ക്ക് അഡ്മിന്റെ മെയില്‍ ഐഡിയില്‍ ഇ-മെയില്‍ അയച്ച് ഗ്രൂപ്പില്‍ അംഗത്വം നേടാം. shreepadre@gmail.com.

Content Highlights: Whatsapp Group For Share Details About Jackfruit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented