മൂവാറ്റുപുഴയ്ക്കടുത്ത് ഏനാനല്ലൂരിലെ കർഷകനായ വടക്കേക്കര നാരായണന്റെ വീട്ടിൽ വിളഞ്ഞ വമ്പൻ ചക്ക
ലോക്ഡൗണ്‍ കാലത്ത് ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. കൊല്ലം അഞ്ചലില്‍നിന്നുള്ള ചക്കയാണ് ആദ്യം വാര്‍ത്തയായത്. പിന്നാലെ അതിനേക്കാള്‍ തൂക്കവുമായി വയനാട്ടില്‍നിന്നും തിരുവനന്തപുരത്ത് നിന്നും ചക്കയെത്തി.
ഇപ്പോള്‍ മൂവാറ്റുപുഴയില്‍ നിന്ന് ഒരു ചക്കഭീന്‍ എത്തിയിരിക്കുകയാണ്. മൂവാറ്റുപുഴയ്ക്കടുത്ത് ഏനാനല്ലൂരിലെ കര്‍ഷകനായ വടക്കേക്കര നാരായണന്റെ വീട്ടിലാണ് വമ്പന്‍ ചക്ക വിളഞ്ഞത്. തൂക്കം 53.4 കിലോഗ്രാം. 120 സെന്റീമീറ്റര്‍ വണ്ണവും 90 സെന്റീമീറ്റര്‍ നീളവുമുണ്ട് ചക്കയ്ക്ക്.
വയനാട്ടിലും കൊല്ലത്തും തിരുവനന്തപുരത്തും ഭീമന്‍ചക്ക വിളഞ്ഞ വാര്‍ത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. വയനാട്ടിലെ ചക്കയ്ക്ക് 52.35 കിലോയും കൊല്ലത്തേതിന് 51.5 കിലോയും തൂക്കമുണ്ടായിരുന്നു. ഇവയെ വടക്കേക്കര വീട്ടിലെ ചക്ക പിന്തള്ളി. എന്നാല്‍ തിരുവനന്തപുരം, വെമ്പായത്ത് വിളഞ്ഞ വരിക്കച്ചക്കയ്ക്ക് 68.5 കിലോ തൂക്കവും ഒരു മീറ്റര്‍ നീളവുമുണ്ടായിരുന്നു.
നിലത്തുനിന്ന് പറിക്കാവുന്ന ഉയരത്തിലായിരുന്നു ഇത്. 25 വര്‍ഷം പ്രായമുണ്ടെങ്കിലും വലിയ വലുപ്പമൊന്നുമില്ല പ്ലാവിന്. നാരായണനും മുട്ടം പോളിടെക്നിക്കിലെ അധ്യാപകനായ മകന്‍ അരുണും ചേര്‍ന്നാണ് ചക്ക താഴെയിറക്കിയത്. നല്ല കനംതോന്നിയപ്പോള്‍ തൂക്കിനോക്കിയതാണ്. അപ്പോഴാണ് ഇത് റെക്കോഡായിരിക്കുമല്ലോ എന്നുതോന്നിയത്.
Content Highlights: Weighing Over 50 kg, Giant Jackfruit from muvattupuzha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..