യനാട്ടില്‍ നിന്ന് മറ്റൊരു ഭീമന്‍ ചക്ക. താഴെതലപ്പുഴ കൈതക്കൊല്ലി കുറിച്യ തറവാട്ടിലെ തോട്ടത്തിലുണ്ടായ ഈ വരിക്ക ചക്കയ്ക്ക് 57.90 കിലോഗ്രാം തൂക്കമാണുള്ളത്. 67 സെന്റിമീറ്റര്‍ നീളവും 1.35 മീറ്റര്‍ ചുറ്റളവുമുണ്ട്.

തവിഞ്ഞാലിലെത്തന്നെ കാപ്പാട്ടുമലയില്‍ ഞായറാഴ്ച വിളവെടുത്ത ചക്കയ്ക്ക് 52.300 കിലോഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. ഇതിനാകട്ടെ 77 സെന്റിമീറ്റര്‍ നീളവും 1.17 മീറ്റര്‍ ചുറ്റളവുമാണ് ഉള്ളത്.

ഗിന്നസ് റെക്കോഡിന്റെ വഴിയിലുള്ള കൊല്ലം അഞ്ചലിലെ ചക്കയ്ക്ക് 51.5 കിലോഗ്രാം തൂക്കവും 97 സെന്റിമീറ്റര്‍ നീളവുമാണ് ഉണ്ടായിരുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ച പുണെയിലെ ചക്കയ്ക്ക് 42.72 കിലോഗ്രാം തൂക്കവും 57.15 സെന്റിമീറ്റര്‍ നീളവുമുണ്ട്. 

എന്നാല്‍, ഈ റെക്കോഡുകളൊക്കെ താഴെ തലപ്പുഴയിലെ ചക്ക തകര്‍ത്തു. തറവാടിന്റെ മുറ്റത്തോട് ചേര്‍ന്നുള്ള പത്തുവര്‍ഷം പഴക്കമുള്ള പ്ലാവിലാണ് ഈ ചക്കയുണ്ടായത്. തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍ തൂക്കം പരിശോധിച്ചു.

Content Highlights: Wayanad's giant jackfruit eyeing entry into Guinness book