വീട്ടമ്മയായി 17 വർഷം പ്രവാസ ജീവിതം; 40-ാം വയസ്സിൽ കൃഷിയിലേക്ക് മടക്കം


മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള അവാർഡ് നേടിയ മുട്ടുചിറ മയിലാംടുംപാറ അരുക്കുഴുപ്പിൽ വിധു രാജീവ് വീട്ടിലെ പശുഫാമിൽ

കടുത്തുരുത്തി : 23-ാം വയസ്സിൽ വിദേശത്തേക്ക്. വീട്ടമ്മയായി 17 വർഷം പ്രവാസ ജീവിതം. 40-ാം വയസ്സിൽ തിരികെ നാട്ടിലേക്ക്. ഒഴിവുസമയം ചെലവഴിക്കാൻ കൃഷിയിലേക്ക്. 44-ാം വയസ്സിൽ സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള പുരസ്‌കാരം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള അവാർഡ് നേടിയ മുട്ടുചിറ മയിലാടുംപാറ അരുക്കുഴുപ്പിൽ വിധു രാജീവ് എന്ന വീട്ടമ്മയുടെ വിജയകഥ ഇങ്ങനെയാണ്.

അംഗീകാരം തേടിയെത്തുമ്പോഴും കൃഷിയിടത്തിലായിരുന്നു 44-കാരിയായ വീട്ടമ്മ. ആലുവയിൽ അഞ്ചു സെന്റിലെ താമസക്കാരിയായിരുന്ന വിധുവിന്റെ കർഷകയായുള്ള വളർച്ച ആരേയും ആശ്ചര്യപ്പെടുത്തും. സാമ്പത്തിക ശാസ്ത്രത്തിൽ എം.എ.യും സോഷ്യൽ സയൻസിൽ ബി.എഡും നേടിയ ഉടൻതന്നെ 23-ാം വയസ്സിൽ മസ്‌ക്കറ്റിൽ ബിസിനസ് ചെയ്യുന്ന ഭർത്താവ് രാജീവിന്റെ അടുത്തേക്ക്‌ പോയി.



നാല് വർഷം മുമ്പ്‌ രാജീവിന്റെ അമ്മ ബ്രജിത്ത് മാത്യുവിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് നാട്ടിലേക്കെത്തിയത്. ഒഴിവുസമയം പാഴാക്കേണ്ടന്ന് കരുതി 10 കോഴിയെയും രണ്ട് ആടിനേയും വാങ്ങി വളർത്താൻ തുടങ്ങി. പച്ചക്കറി കൃഷിയും ആരംഭിച്ചു.

പടിപടിയായി മുയൽ, ഗിനി, ഖൽക്കം കോഴി എന്നിവയെയും പശുക്കളെയും വളർത്താൻ തുടങ്ങി. പിന്നീടത് ഫാമായി ഉയർത്തി. കോവിഡിന് മുമ്പായാണ് വാണിജ്യാടിസ്ഥാനത്തിൽ സമ്മിശ്രകൃഷി ആരംഭിച്ചത്. ഇന്ന് 30 പശുക്കളും 60 ആടുകളും 300-ൽ അധികം കോഴികളും താറാവുകളുമുണ്ട്. എല്ലാ പച്ചക്കറികളും കപ്പ, വാഴ, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളും വീട്ടിൽ വളർത്തുന്നു. വെളുത്തുള്ളിയും സവാളയും മാത്രമേ ഇവിടെ ഇല്ലാതുള്ളൂ. അതും ഉടൻതന്നെ കൃഷിചെയ്യുമെന്ന് വിധു പറഞ്ഞു.

രാവിലെയും വൈകീട്ടുമായി പ്രതിദിനം 325 ലിറ്റർ പാൽ വിൽക്കുന്നു. പാചകവാതകവും ഉത്പാദിപ്പിക്കുന്നുണ്ട്. സ്വന്തമായുള്ള 3.5 ഏക്കറിലാണ് ഫാം നടത്തുന്നത്. പാട്ടത്തിനെടുത്ത ഏഴ് ഏക്കർ ഭൂമിയിൽ പുൽകൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നു.എല്ലാ ചെലവുകളും കഴിഞ്ഞ് 85000 രൂപയോളം പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിധു പറഞ്ഞു.

ജില്ലയിലെ മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ജെ. ചിഞ്ചുറാണി ഫാമിൽ നേരിട്ടെത്തിയിരുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച കർഷകയ്ക്കുള്ള അവാർഡും വിധുവിന് ലഭിച്ചിട്ടുണ്ട്. ബി.എസ്‌സി. കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി വിദ്യാർഥിയായ ഏലിയാസും കുറവിലങ്ങാട് ഡീ പോൾ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മാത്യൂസും അഞ്ചാം ക്ലാസ് വിദ്യാർഥിയായ അൽഫോൻസും അമ്മയെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. അൽഫോൻസ് മികച്ച കുട്ടിക്കർഷകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിധുവിനെ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പൊന്നാടയണിയിച്ച് ആദരിച്ചു.

Content Highlights: vidhu rajeev award winning farmer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented