പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
മഴയില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടായതോടെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറിവില കുത്തനെ കൂടി. തക്കാളിക്കും ബീന്‍സിനും കിലോയ്ക്ക് നൂറുരൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയുമായി. ബിരിയാണിക്കും രസത്തിനും മറ്റും ചപ്പുപുതിന അവശ്യവസ്തുവാണ്.
പയറിന് കിലോയ്ക്ക് 90 രൂപയെത്തി. പാവയ്ക്കക്ക് 70 രൂപയും ബീറ്റ്‌റൂട്ടിന് 50 രൂപയുമായി. 12 രൂപ മുതല്‍ 20 രൂപ വരെ വിലയുണ്ടായിരുന്ന കാബേജിന് 40 രൂപയായി. പച്ചക്കറിസാധനങ്ങളുടെ വിലവര്‍ധന കുടുംബബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. ഹോട്ടല്‍, കൂള്‍ബാര്‍ മേഖലയിലും വിലവര്‍ധന പ്രതിസന്ധിയുണ്ടാക്കി.
വീട്ടുബജറ്റ് താളംതെറ്റിക്കും
അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം വീട്ടുചെലവുകളുടെ താളംതെറ്റിക്കുകയാണ്. എന്നാല്‍ വരുമാനത്തില്‍ വര്‍ധന വരുന്നില്ല. കോവിഡ് കാലത്ത് പ്രയാസങ്ങള്‍ക്കുപിന്നാലെയാണ് ഇപ്പോള്‍ പച്ചക്കറി സാധനങ്ങളുടെ വിലവര്‍ധനയുണ്ടാക്കുന്ന ബുദ്ധിമുട്ട്. -സുബിത നായത്ത്, പൂക്കയില്‍ (വീട്ടമ്മ)
നിര്‍മാണച്ചെലവ് ഇരട്ടിയായി
പച്ചക്കറിസാധനങ്ങളുടെയും നിത്യോഗപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടലിലെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണച്ചെലവ് 35 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയരാനിടയാക്കി.ലാഭം കുറയുന്നതോടെ ഹോട്ടല്‍ മേഖല ഏറെ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറിത്തുടങ്ങുമ്പോഴാണിത്. -ഷഫ്‌നീദ് (ഹോട്ടലുടമ, തിരൂര്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..