തേങ്ങാ പൊങ്ങ് |ഫോട്ടോ: മാതൃഭൂമി
നാളികേര വികസന ബോര്‍ഡ് പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. തേങ്ങാ പൊങ്ങില്‍നിന്നാണ് പുതിയ ഉത്പന്നങ്ങള്‍ എത്തുക. ഇതിനോടകം തേങ്ങാ പൊങ്ങില്‍നിന്നു മിഠായി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയതായി പൊങ്ങില്‍നിന്നുള്ള ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയാണ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. തേങ്ങാ പൊങ്ങില്‍നിന്ന് മികച്ച വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.
ബോര്‍ഡിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പരീക്ഷണങ്ങള്‍ നടത്തിവരുന്നത്. പുതിയ ഉത്പന്ന സാമ്പിളുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക. പിന്നീട് ആവശ്യക്കാര്‍ക്ക് ടെക്നോളജി നല്‍കും. ഇതിനുള്ള പരിശീലനവും നല്‍കും. സംരംഭം ആരംഭിക്കാനുള്ള സബ്സിഡിയും ബോര്‍ഡ് നല്‍കുന്നുണ്ട്.
അടുക്കള വിഭാഗത്തിലേക്ക് ഇതിനോടകം പനീര്‍ നിര്‍മിച്ചിട്ടുണ്ട്. തേങ്ങാപ്പാല്‍, സോയ പാല്‍ എന്നിവ ചേര്‍ത്താണ് പനീര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ ടെക്നോളജിയും തയ്യാറാണ്. കോവിഡ് കാലത്ത് നിരവധി പേര്‍ വിവിധ ഉത്പന്നങ്ങളുടെ ടെക്നോളജിക്കായി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഇതില്‍ ചോക്ലേറ്റ്, ചിപ്സ്, കുക്കീസ്, അച്ചാര്‍ തുടങ്ങിയവയുടെ ടെക്നോളജിക്കാണ് ആവശ്യക്കാര്‍ ഏറെയും.
അടുത്തുതന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്കായുള്ള പരിശീലനവും ആരംഭിക്കും. നാളികേരത്തില്‍നിന്ന് വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: Value Added Products from Sprouted coconut or coconut apple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..