മണ്ണിനെ മൂലകസമ്പുഷ്ടമാക്കിക്കൊണ്ടുള്ള വളമില്ലാകൃഷിയിടം സ്വപ്നങ്ങളില്‍ മാത്രമല്ല. ഇപ്പോഴും ഇത് യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അന്തിക്കാട്ടുള്ള കൃഷിയിടത്തില്‍. 12 സെന്റ് കൃഷിയിടത്തില്‍ പരീക്ഷണകൃഷി നടത്തുന്നത് കാര്‍ഷികമേഖലയിലുള്ള എസ്.പി.സി. എന്ന കമ്പനിയാണ്.
മണ്ണിന്റെ പി.എച്ച്. മൂല്യം കൃത്യമായി നിലനിര്‍ത്തിയാല്‍ വളപ്രയോഗം വേണ്ടെന്നു മാത്രമല്ല അത്യുത്പാദനവും കിട്ടും. ഇത് പരീക്ഷണത്തിലൂടെ കണ്ടെത്തിയ കമ്പനി അത് തെളിയിക്കാനായി കൃഷിമന്ത്രിയെ സമീപിച്ചപ്പോള്‍ തെളിവിനായി സ്ഥാപിച്ചതാണ് ഈ പ്രത്യേക പച്ചക്കറികൃഷിരീതി.
മണ്ണിലെ പി.എച്ച്. മൂല്യം ഏഴില്‍ താഴാതെയും അധികം ഉയരാതെയും നിലനിര്‍ത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അമ്ല-ക്ഷാര ഗുണങ്ങള്‍ തത്തുല്യമായി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. വലിയ ഭൂമിയില്‍ ഇത് സാധ്യമാകുന്നത് ഏറെ ചെലവേറിയതാണ്. അതിനാല്‍ ഗ്രോ ബാഗുകളിലാണ് മണ്ണിനെ മൂലകസമ്പുഷ്ടമാക്കിക്കൊണ്ടുള്ള വളമില്ലാകൃഷി നടത്തുന്നത്. തുള്ളിനനയാണ് പ്രയോഗിക്കുന്നത്.
ചെടികളുടെ വളര്‍ച്ച സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ ഫോട്ടൊ എടുത്ത് കമ്പനിയുടെ ആപ്പിലേക്ക് അയച്ചാല്‍ മതി. 'എസ്.പി.സി. പ്രാണ' എന്നതാണ് ആപ്പ്. സംശയങ്ങള്‍ക്ക് ഉടന്‍ മറുപടി കിട്ടും. മന്ത്രിയുെട കൃഷിയിടത്തില്‍ മറ്റ് ഗ്രോ ബാഗ് കൃഷിയുമുണ്ട്. ഇവ തമ്മിലുള്ള വളര്‍ച്ചയുടെയും ഉത്പാദനത്തിന്റെയും വ്യത്യാസം പഠിക്കുകയാണ് പ്രധാന ലക്ഷ്യം.
Content Highlights: V. S. Sunil Kumar, Agriculture News