സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടണ്‍ കുറഞ്ഞു


രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാന്‍ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം കുറഞ്ഞെന്ന് കൃഷിവകുപ്പിന്റെ കണക്ക്. നാല് വര്‍ഷത്തിനിടെ 644.47 മെട്രിക് ടണ്ണിന്റെ കുറവാണ് കാണിക്കുന്നത്. 2015-16-ല്‍1123.42 മെട്രിക് ടണ്‍ ആയിരുന്നു രാസകീടനാശിനി ഉപയോഗം. എന്നാലിത് 2020-21-ല്‍ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.

രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാന്‍ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം, കൃഷിവകുപ്പിന്റെ അഭിപ്രായം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നുവരുമുണ്ട്. നിരോധിച്ച കള, കീടനാശിനികള്‍ പലതും മറ്റ് പേരുകളില്‍ ലഭ്യമാണ്. ഇത് ലൈസന്‍സും മറ്റും ഇല്ലാത്ത കടകളിലൂടെ രഹസ്യമായി വില്‍ക്കുന്നു. കുടിവെള്ളത്തിനും മറ്റും മാരകദോഷമുണ്ടാക്കുമെന്ന് തെളിയിച്ച കീടനാശിനികള്‍ പുതിയ രൂപത്തില്‍ എത്തിയിട്ടുണ്ട്.

കൃഷിവകുപ്പിന്റെ കീടനാശിനി പരിശോധന ലാബില്‍ വര്‍ഷം 2500 സാമ്പിളുകളാണ് പരിശോധിക്കാന്‍ കഴിയുക. ഓരോ ജില്ലകളിലേയും ഡിപ്പോകളില്‍നിന്ന് പരിശോധനാ ഇന്‍സ്പെക്ടര്‍ സാമ്പിള്‍ ശേഖരിച്ച് അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിരോധിത രാസകീടനാശിനികള്‍ ഇത്തരം ഡിപ്പോകള്‍ വഴിയല്ല വിപണനം ചെയ്യുന്നത്.

രാസവളം ഒഴിവാക്കാനും സഹായം ലഭിക്കും

  • പരമ്പരാഗത കൃഷിവികാസ് യോജനപദ്ധതിയില്‍ രാസകീടനാശിനി ഒഴിവാക്കാന്‍ കൃഷി ക്ലസ്റ്ററുകള്‍ക്ക് ഒരോന്നിനും ഒന്നാംവര്‍ഷം 3.36 ലക്ഷവും രണ്ടാംവര്‍ഷം 3.46 ലക്ഷവും മൂന്നാം വര്‍ഷം 3.36 ലക്ഷവും നല്‍കുന്നുണ്ട്. വയനാട്ടില്‍ 100 ഹെക്ടറില്‍ ഇത് ആരംഭിച്ചിട്ടുണ്ട്.
  • ഭാരതീയം പ്രകൃതിക് കൃഷി പദ്ധതിയില്‍ ക്ലസ്റ്റര്‍ ഒന്നിന് ഒന്നാംവര്‍ഷം 26.52 ലക്ഷവും രണ്ടാംവര്‍ഷം 17.85 ലക്ഷവും മൂന്നാം വര്‍ഷം 17.85 ലക്ഷവും വീതം ആനുകൂല്യം നല്‍കും. പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ചുള്ള നാടന്‍ കൃഷിക്കാണ് സഹായം.
  • സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ ജൈവഉത്പന്നങ്ങള്‍ കൃഷി ചെയ്യാനും വിപണനം നടത്താനും ആറുകോടി വകയിരുത്തിയിട്ടുണ്ട്.
പരിമിതി

  • ജൈവ ഉത്പന്നങ്ങള്‍ക്കുള്ള ഉത്പാദനച്ചെലവ് അധികമായതിനാല്‍ വിലയും കൂടുതലാണ്. വിപണി കണ്ടെത്താനും പ്രയാസം.
  • ജൈവകൃഷിക്ക് വേണ്ടിവരുന്ന നാടന്‍ പശുക്കളുടെ ചാണകം അടക്കമുള്ള വസ്തുക്കളുടെ കുറവ്.
  • കാലാവസ്ഥാമാറ്റം വരുത്തിവെക്കുന്ന പുതിയിനം കീടങ്ങളുടെ ഉപദ്രവം ചെറുക്കാന്‍ ജൈവകീടനാശിനികള്‍ക്കുള്ള പരിമിതി.

വലിയ ശ്രമം

രാസകീടനാശിനി കുറയ്കുക എന്നത് ലോകവ്യാപകമായി നടക്കുന്ന പരിശ്രമമാണ്. പരിമിതികള്‍ ഉണ്ടെങ്കിലും കേരളവും അതിനായി മുന്നോട്ട് പോവുകയാണ്. ആറുകോടിയുടെ സഹായമാണ് സംസ്ഥാനം ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. -മന്ത്രി പി. പ്രസാദ്‌

Content Highlights: Use of chemical pesticides in the state has decreased by 644 metric tons

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented