അയിലൂർ കരിമ്പാറയിൽ ചക്ക കൂട്ടിയിട്ടിരിക്കുന്നു | ഫോട്ടോ : മാതൃഭൂമി
അയിലൂർ: എല്ലാ വർഷവും കുരങ്ങും മലയണ്ണാനും കാട്ടാനകളും തിന്നും കടിച്ചും നശിപ്പിച്ചിരുന്ന ചക്കയ്ക്ക് പുതുവിപണി ലഭിച്ചത് മലയോരനിവാസികൾക്ക് ആശ്വാസമാകുന്നു. ചക്ക വിളവെടുപ്പിന് പാകമാകുന്നതിനുമുമ്പുതന്നെ വിൽപ്പന നടത്തി വരുമാനം ലഭിച്ച സന്തോഷത്തിലാണ് അയിലൂരിലെ മലയോരനിവാസികൾ.
സാധാരണ പഴുത്ത ചക്ക മാത്രം കച്ചവടം നടത്തിയിരുന്നതിൽനിന്ന് മാറി പച്ചച്ചക്കയാണ് ഇത്തവണ കച്ചവടക്കാർ വാങ്ങുന്നത്. ചെറുതും വലുതുമായ ചക്കകൾ കച്ചവടക്കാർ തന്നെ മരത്തിൽ കയറി താഴെയിറക്കി എണ്ണത്തിന് വില നൽകിയാണ് വാങ്ങുന്നത്.
ഇടത്തരം വലുപ്പമുള്ള ചക്കകൾക്ക് 20 രൂപയും അതിനു താഴെയുള്ളവയ്ക്ക് 10 രൂപയും കണക്കാക്കിയാണ് കർഷകരിൽനിന്ന് വാങ്ങുന്നത്.
ചക്കകൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാമെന്നതിനാൽ വിപണിയിലും മികച്ച വില ലഭിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ബംഗളൂരു, കൊൽക്കത്ത, പുണെ തുടങ്ങിയ ഭാഗങ്ങളിലേക്കാണ് പ്രധാനമായി ഇപ്പോൾ ചക്ക കൊണ്ടുപോകുന്നതെന്ന് വടക്കഞ്ചേരിയിലെ വ്യാപാരിയായ ഷാഹുൽ ഹമീദ് പറയുന്നു.
Content Highlights: unripe jackfruits have more demand in market this year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..