ണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നുദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേഡ് ഉത്പന്നങ്ങളുടെ നിര്‍മാണം, റബ്ബര്‍ കോമ്പൗണ്ടിങ്, പ്രോസസ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍, ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബര്‍ 18-ന് തുടങ്ങും.

ദിവസവും രാവിലെ പത്തു മുതല്‍ ഒരുമണിവരെ ആയിരിക്കും പരിശീലനം. ജി.എസ്.ടി. രജിസ്ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 1785 രൂപ. ജി.എസ്.ടി. രജിസ്ട്രേഷനുള്ള കേരളീയര്‍ക്കും പുറത്തുള്ളവര്‍ക്കും 1770 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലും 0481- 2353325 എന്ന വാട്സാപ്പിലും ബന്ധപ്പെടാം.

Content Highlights: Training programme on rubber products