ജൈവമെന്ന പേരില്‍ വില്‍ക്കുന്നത് മാരകവിഷം നിറഞ്ഞ പച്ചക്കറി;കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ആലത്തൂര്‍: ജൈവപച്ചക്കറിയെന്ന പേരില്‍ പല സ്ഥാപനങ്ങളിലും വില്‍ക്കുന്നത് രാസവളവും രാസകീടനാശിനിയും പ്രയോഗിച്ച് വിളയിച്ച പച്ചക്കറി. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ലബോറട്ടറി പച്ചക്കറി സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

നാടന്‍പച്ചക്കറി, ജൈവപച്ചക്കറി എന്നൊക്കെ ബോര്‍ഡുവെച്ച് സ്വകാര്യകടകളിലും കൃഷിവകുപ്പിന് കീഴിലുള്ള ഇക്കോഷോപ്പുകളിലും വില്‍പ്പന നടത്തുന്നുണ്ട്. പ്രകൃതിജീവന പ്രചാരണ പ്രസ്ഥാനങ്ങളും ഇത്തരം വില്‍പ്പനശാലകള്‍ നടത്തുന്നുണ്ട്. കൃത്യമായ സര്‍ട്ടിഫിക്കറ്റോടെ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വളരെക്കുറവാണ്.

രാസവളവും രാസകീടനാശിനിയും പരമാവധി ഒഴിവാക്കി ഉണ്ടാക്കുന്നവയാണ് കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ വിറ്റഴിക്കുന്നവയെന്നും പൂര്‍ണമായും ജൈവരീതിയിലുള്ളവ അല്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. അടുക്കളത്തോട്ടങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ അല്ലാതെയുണ്ടാക്കുന്ന വിളകളാണിവ.

26 ഇനങ്ങളില്‍ വിഷം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച 66 ഇനം പച്ചക്കറികളില്‍ 26 ഇനങ്ങളിലാണ് വിഷാംശം സ്ഥിരീകരിച്ചത്. പച്ചപ്പയര്‍, ചുവന്നചീര, കറിവേപ്പില, പാവയ്ക്ക, കാപ്സിക്കം, ബജിമുളക്, സാമ്പാര്‍മുളക്, പച്ചമുളക്, കത്തിരിക്ക, കാബേജ്, കോളിഫ്‌ലവര്‍, ബീന്‍സ്, കുക്കുമ്പര്‍, പുതിനയില, മല്ലിയില എന്നിവയിലാണിത്.

കണ്ടെത്തിയത് മാരകവിഷം

വൃക്കകള്‍ തകരാറിലാക്കുകയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന മെറ്റാലാക്‌സിന്‍, ലാംബഡാ സൈഹാലോത്രീന്‍, ഫെന്‍പോപാത്രീന്‍ എന്നിവയാണ് പച്ചക്കറികളില്‍ കണ്ടെത്തിയ വിഷവസ്തുക്കള്‍. നിര്‍ദേശിക്കപ്പെട്ടതിലും കൂടുതല്‍ അളവിലും നിരോധിക്കപ്പെട്ടതുമായ കീടനാശിനികളാണ് ഉപയോഗിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. പലതിലും അനുവദനീയമായ അളവിനേക്കാള്‍ 42 ശതമാനത്തിലേറെയാണ് കീടനാശിനി സാന്നിധ്യം.

ഇവ സുരക്ഷിതം

പൊതുവിപണിയില്‍നിന്ന് ശേഖരിച്ച പഴവര്‍ഗങ്ങളില്‍ അപകടകരമായ അളവില്‍ വിഷാംശം കണ്ടെത്താനായില്ല. പച്ചച്ചീര, നേന്ത്രക്കായ, ചേമ്പ്, ചേന, ഇഞ്ചി, ചുവന്നുള്ളി, ഉരുളക്കിഴങ്ങ്, മാങ്ങ, വെളുത്തുള്ളി, വാളരിപ്പയര്‍, മത്തന്‍, ശീമച്ചക്ക, കൈതച്ചക്ക, തണ്ണിമത്തന്‍ എന്നിവയിലും അപകടകരമായ തോതില്‍ വിഷാംശമില്ല.

വിഷാംശം നീക്കാന്‍ വഴിയുണ്ട്

ഒരുലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി വിനാഗിരിയോ 20 ഗ്രാം വാളന്‍പുളി പിഴിഞ്ഞതോ ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ 10 മിനുട്ട് മുക്കിവെച്ചശേഷം കഴുകിയെടുക്കാം. സ്‌ക്രബ്ബര്‍ പാഡ് ഉപയോഗിച്ച് ഉരസിക്കഴുകാം. വെള്ളം വാര്‍ന്നശേഷം ടിഷ്യൂപേപ്പറോ കോട്ടണ്‍ തുണിയോ ഉപയോഗിച്ച് പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പച്ചക്കറിയിലെ വിഷാംശം ഒഴിവാക്കി ഭക്ഷ്യയോഗ്യമാക്കാന്‍ വാളന്‍പുളി ഏറെ ഫലപ്രദമാണെന്ന് ദേശീയ ആരോഗ്യദൗത്യം ഡയറക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി.

Content Highlights: toxic vegetable sold as name of organic-Agricultural University finds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented