കരകുളം ആറാംകല്ലിലെ റാണിയുടെ വീട്ടിൽ പൂവിട്ട സഹസ്രദളപദ്മം
കരകുളം : ആറുസെന്റ് സ്ഥലമേയുള്ളൂവെങ്കിലും കരകുളം ഏണിക്കര ചെറിയകുന്നിൻ മുകളിലെ ആരാധ്യ എന്ന വീട് ഒരു വലിയ പൂന്തോട്ടമാണ്. പലയിനം പൂക്കളും, അലങ്കാരച്ചെടികളും, ഓടിക്കളിക്കുന്ന വിവിധയിനം നായ്ക്കുട്ടികളും ചേർന്ന് ഒരു ചെറിയ, വലിയ പൂന്തോട്ടം. ഈ പൂന്തോട്ടത്തെ ഇപ്പോൾ വേറിട്ട കാഴ്ചയാക്കുന്നത് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പേരുകേട്ട സഹസ്രദളപദ്മം എന്ന വലിയ താമരപ്പൂവാണ്.
മൊട്ടിട്ടാൽ വിടരാൻ 20 ദിവസംവരെ വേണ്ടിവരുന്ന, ദേവീദേവന്മാരുടെ ഇരിപ്പിടം എന്ന വിശ്വാസമുള്ള വലിയ താമരപ്പൂവാണ് സഹസ്രദളപദ്മം. ജോലികഴിഞ്ഞ് ഓടിയെത്തുന്ന റാണി പൂക്കളുടെ കൂട്ടുകാരികൂടിയാണ്. നന്ദിയോട് എസ്.കെ.വി. ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപികയാണ്. ആറുസെന്റ് സ്ഥലത്താണ് വീടിരിക്കുന്നതെങ്കിലും അറനൂറിലധികം ചെടികൾ ഇവിടെ പൂത്തുലഞ്ഞ് പുഞ്ചിരിപൊഴിച്ചു നിൽക്കുന്നുണ്ട്. ഗ്രീൻ ക്ലൗഡ്, ബട്ടർ സ്റ്റോച്ച്, ഗ്രീൻ ആപ്പിൾ ഹാർട്ട്, ബ്ലഡ് ബുദ്ധ സൗണ്ട്, അമേരിക്ക മേരിയ എന്നൊക്കെ വിളിപ്പേരുള്ള അനവധി ആമ്പലുകളും താമരകളും ടീച്ചറിന്റെ മട്ടുപ്പാവിനെ മനോഹരമാക്കുന്നു.
ഭർത്താവും നെടുമങ്ങാട് കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ മോഹൻകുമാറും രണ്ടുമക്കളും റാണി ടീച്ചർക്ക് ഒപ്പമുണ്ട്.
Content Highlights: thiruvananthapuram thousand petal lotus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..