കര്‍ഷകനെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്- കൃഷിമന്ത്രി പി. പ്രസാദ്


p prasad

തിരുവനന്തപുരം: കര്‍ഷകനെ ചേര്‍ത്തുപിടിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആയതിനാല്‍ കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്നും കൃഷിമന്ത്രി പി. പ്രസാദ്. കല്‍പ്പറ്റ നിയോജക മണ്ഡലം നിയമസഭാംഗം അഡ്വ.ടി.സിദ്ദിഖ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കര്‍ഷകര്‍ക്ക് ഇത്രയും അനൂകൂല്യങ്ങള്‍ കൊടുക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ ഏറ്റവും ഉയര്‍ന്ന നെല്ല് സംഭരണ വിലയാണ് കേരളത്തിലുള്ളത്. കര്‍ഷകര്‍ക്ക് കൊടുക്കുന്ന അനുകൂല്യങ്ങളുടെയും സഹായങ്ങളുടെയും കാര്യത്തില്‍ കേരളം ഏറെ മുന്‍പിലാണ്. നിലവിലുള്ള ആനുകൂല്യങ്ങള്‍ക്ക് യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഇതുവരെ 265.66 കോടി രൂപ കര്‍ഷകര്‍ക്ക് വായ്പ ഇളവ് പ്രഖ്യാപിച്ചു നല്‍കിയിട്ടുണ്ട്. 2018 മുതലുണ്ടായ പ്രകൃതിക്ഷോഭം, മറ്റു പ്രതികൂല ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് കൂടുതല്‍ സിറ്റിങ്ങുകള്‍ നടത്തി മുമ്പിലുള്ള അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. സര്‍ഫേസ്യ നിയമപ്രകാരം ഒരു കര്‍ഷകനും ഭൂമി നഷ്ടമാകാത്ത തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഓരോ കര്‍ഷകന്റെയും ആത്മഹത്യ വേദനാജനകമാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിന്റെ അഭാവം കൊണ്ടല്ല ആത്മഹത്യയെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ വിളകള്‍ക്കും പ്രത്യേകമായ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2020 നവംബര്‍ ഒന്ന് മുതല്‍ 16 ഇനം പഴം-പച്ചക്കറികള്‍ക്ക് അടിസ്ഥാന വില സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. രാജ്യത്തിനുതന്നെ മാതൃകയായ ഈ പദ്ധതിക്കായി ഈ വര്‍ഷം 14.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നെല്ലിന്റെ ഉല്‍പാദനം 2016 ല്‍ 4.3 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ 20-21ല്‍ 6.34 ലക്ഷം മെട്രിക് ടണില്‍ എത്തുകയുണ്ടായി. നെല്ലിന്റെ ഉത്പാദനക്ഷമത 2012-13ല്‍ 2577 കിഗ്രാം ആയിരുന്നത് 20-21ല്‍ 3091 കിലോഗ്രാം ആക്കി ഉയര്‍ത്തുവാനും വിവിധ ഇടപെടലുകള്‍ക്ക് സാധിച്ചു.

നെല്ലിന് ഏറ്റവും ഉയര്‍ന്ന വില നല്‍കി സംഭരിക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വര്‍ഷം 7.47 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചതിലൂടെ കര്‍ഷകര്‍ 2066.01 കോടി രൂപ സപ്ലൈകോ നല്‍കിക്കഴിഞ്ഞു. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. പ്രതിവര്‍ഷം 2000 രൂപ എന്നതില്‍ നിന്നും റോയല്‍റ്റി ഈ വര്‍ഷം മുതല്‍ 3000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

നാളികേരത്തിന്റെ കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഈ വര്‍ഷം 100 കേര ഗ്രാമങ്ങളാണ് നടപ്പിലാക്കുന്നത്. നാളികേര വികസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രതിവര്‍ഷം 15 ലക്ഷം തെങ്ങിന്‍ തൈകള്‍ സബ്‌സിഡിനിരക്കില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. രാസവള ത്തിന്റെ വില വര്‍ദ്ധനവ് കേന്ദ്രം ഫലപ്രദമായ ഇടപെടലുകള്‍ നടത്തി പരിഹരിക്കേണ്ടതുണ്ടന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: The government in Kerala is holding the farmer together, says P Prasad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented