പെരുമ്പളം മാങ്ങോടത്ത് തങ്കപ്പന്റെ (പുരുഷോത്തമൻ) ചീരകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കൽ: 91-ാം വയസ്സിലും ചീരക്കൃഷിയിൽ വിപ്‌ളവം സൃഷ്ടിയ്ക്കുകയാണ് തങ്കപ്പൻചേട്ടൻ (പുരുഷോത്തമൻ ). പെരുമ്പളം പഞ്ചായത്ത് 12-ാം വാർഡിൽ മാങ്ങോടത്ത് തങ്കപ്പൻ (പുരുഷോത്തമൻ) പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊക്കെ അതിജീവിച്ചാണ് കൃഷിയിൽ വ്യാപൃതനാകുന്നത്. പെരുമ്പളം ദ്വീപിലെ ഏറ്റവും പ്രായം കൂടിയ കർഷകനാണ് ഇദ്ദേഹം.
പരമ്പരാഗത രീതിയിൽ ചാണകവും ഗോമൂത്രവും ആണ് കൃഷിക്ക് പ്രധാനമായി വളമായി നൽകുന്നത്. വേമ്പനാട് കായലിന്റെ തീരത്ത് അര ഏക്കറിൽ അധികം സ്ഥലത്താണ് ചീരക്കൃഷി നടത്തുന്നത്. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, കാന്താരി, കൂർക്ക, പാവൽ, പടവലം, പയർ, വിവിധയിനം വാഴകൾ, ചേമ്പ്, തുടങ്ങിയവയും നല്ല നിലയിൽ കൃഷിചെയ്തുവരുന്നു.
പെരുമ്പളം ദ്വീപിലും പാണാവള്ളിയിലുമായാണ്ചീര വിപണനം നടത്തുന്നത്. നിരവധി അംഗീകാരങ്ങളും ഈ കർഷകനെ തേടി എത്തിയിട്ടുണ്ട്. ആഴ്ചയിൽ 25,000 രൂപ വരെ ചീര വിൽപ്പനയിലൂടെ ഈ കർഷകന് ലഭിക്കുന്നുണ്ട്. അയൽവാസികളും കർഷക സുഹൃത്തുക്കളും ചേർന്ന് ഉത്സവ അന്തരീക്ഷത്തിൽ ചീരക്കൃഷിയുടെ വിളവെടുപ്പ് നടത്തി .കർഷകനെ കൃഷിയിടത്തിൽ വെച്ച് ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജയകുമാർ കാളിപറമ്പ് അധ്യക്ഷത വഹിച്ചു കൃഷി ഓഫീസർ അനു ആർ.നായർ, സിസ്റ്റർ അമൽറാണി, വിജയകുമാർ, രവീന്ദ്രൻ, പീ.ജി.സന്തോഷ്, സുനിത സജീവ്, അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Thankappan 91 year old farmer from poochakkal alappuzha Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..