സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് വിഷരഹിത പച്ചക്കറി വിഭവങ്ങള്‍ വിളയിച്ചെടുത്ത് ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍.

സ്‌കൂള്‍വളപ്പിലെ 50 സെന്റ് സ്ഥലത്താണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷമില്ലാത്ത കൃഷിയൊരുക്കിയത്. വെള്ളരി, ചേന, മത്തന്‍, പയര്‍, ഞരമ്പന്‍, പടവലം, പാവയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷിചെയ്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നഞ്ചില്ലാത്ത ഊണൊരുക്കാന്‍ ഈ പച്ചക്കറി ഉപയോഗിക്കും.

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ബാലചന്ദ്രന്‍ മഠത്തില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.ശ്രീലത അധ്യക്ഷത വഹിച്ചു. മാത്തില്‍ കൃഷി ഓഫീസര്‍ കെ.പി.രസ്‌ന, കാങ്കോല്‍ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ബാലകേശവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുനില്‍കുമാര്‍, ഏറ്റുകുടുക്ക എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.ശശിധരന്‍, സെക്രട്ടറി കെ.സുകുമാരന്‍, ഡയറക്ടര്‍ ടി.വിജയന്‍, സ്‌കൂള്‍ മാനേജര്‍ ടി.തമ്പാന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.സുലോചന, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു