ചൂടപ്പംപോലെയാണ് സ്‌ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂര്‍ മലനിരകളില്‍ സ്‌ട്രോബറി വിളവെടുപ്പ് തുടങ്ങിയ ആദ്യദിനം ഇങ്ങനെയായിരുന്നു.

കാന്തല്ലൂര്‍ വെട്ടുക്കാട്ടില്‍ വാഴയില്‍ വീട്ടില്‍ ഷെല്‍ജു സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലാണ് സ്‌ട്രോബറി വിളവെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ മൂന്നുമാസം തുടര്‍ച്ചയായി പെയ്ത മഴയും മഞ്ഞുംമൂലം വിളവെടുപ്പ് ഒരുമാസം താമസിച്ചു.

strawberry

നവംബറിലാണ് ഷിംലയില്‍നിന്ന് എത്തിച്ച നബിയ ഇനത്തില്‍പ്പെട്ട സ്‌ട്രോബറിതൈകള്‍ നട്ടത്. ഷെല്‍ജുവും മറ്റു ചില കര്‍ഷകരും 10,000 തൈകളാണ് എത്തിച്ചത്. ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം കാമറോസ് തൈകള്‍ 13.50 രൂപയ്ക്ക് ലഭിക്കുന്നുണ്ട്.

ഒരു തൈയില്‍നിന്ന് അരക്കിലോമുതല്‍ ഒരുകിലോ പഴങ്ങള്‍വരെ ലഭിക്കും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം വിളവിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Content Highlights: Strawberry harvesting begins in Kanthalloor