സ്‌ട്രോബറി ചുവപ്പിന്റെ താഴ്വാരമായി കാന്തല്ലൂര്‍ മലനിരകള്‍


ജയന്‍ വാര്യത്ത്

കാന്തല്ലൂർ പെരുമലയിൽ കൃഷി ചെയ്തിരിക്കുന്ന സ്‌ട്രോബറി തൈകൾ

കാന്തല്ലൂര്‍ മലനിരകളെ കീഴടക്കി സ്‌ട്രോബറി കൃഷി വ്യാപകമാകുന്നു. കൃഷിഭവനില്‍നിന്ന് 62,000 തൈകള്‍ കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കാലാവസ്ഥാ വ്യതിയാനം കര്‍ഷകര്‍ക്ക് വെല്ലുവിളിയായി നില്കുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കര്‍ഷകര്‍ സ്‌ട്രോബറി കൃഷി ചെയ്തിരിക്കുന്നത്.

തൈ നട്ട് ഒന്നാം മാസംമുതല്‍ ആറുമാസംവരെ വിളവെടുക്കാന്‍ കഴിയും. അഞ്ചുമാസംകൊണ്ട് ഒരു ചെടിയില്‍നിന്ന് രണ്ടുകിലോ സ്‌ട്രോബറിപഴങ്ങള്‍വരെ ലഭിക്കും. സ്വീറ്റ് ചാര്‍ലി വിഭാഗത്തില്‍പ്പെടുന്ന ഇനമാണ് കാന്തല്ലൂരിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.

എന്നാല്‍, പലപ്പോഴും ഹൈബ്രീഡ് ഇനങ്ങളില്‍പ്പെട്ടതാണെങ്കിലും ഗുണമേന്മ കുറഞ്ഞ ഇനങ്ങളാണ് കൃഷിഭവനില്‍നിന്ന് ലഭിക്കുന്നത് എന്ന് കര്‍ഷകര്‍ പറയുന്നു. ഗുണമേന്മയേറിയ സ്വീറ്റ് ചാര്‍ലി വിഭാഗത്തിലുള്ള നാടന്‍ തൈകള്‍ വിതരണം നടത്തിയാല്‍ കൂടുതല്‍ തൈകള്‍ ഇതില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

പെരുമല, കൊളുത്താമല, ഗുഹനാഥപുരം, പുത്തൂര്‍, ആടിവയല്‍ മേഖലകളിലാണ് സ്‌ട്രോബറി കൃഷി വ്യാപകമായി നടക്കുന്നത്. ഒരു കിലോ സ്‌ട്രോബറി പഴത്തിന് കര്‍ഷകന് 200 രൂപവരെ ലഭിക്കുമെങ്കിലും പുറത്ത് 400 രൂപ വിലയ്ക്കാണ് ചെറുകിട വ്യാപാരികള്‍ വില്ക്കുന്നത്.

സ്‌ട്രോബറി വൈനിന് 300 രൂപ വിലയും ലഭിക്കുന്നു. ന്യായവിലയ്ക്ക് വില്ക്കാനുള്ള സ്ഥിരവിപണി ഇതുവരെ കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നുമില്ല. ഫാം സന്ദര്‍ശിക്കുന്ന സഞ്ചാരികളാണ് കര്‍ഷകരുടെ പ്രധാന ഉപഭോക്താക്കള്‍.

Content Highlights: Strawberry farming is spreading over the Kandhallur range

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented