വാഴ, തെങ്ങ്, കവുങ്ങ് കൃഷികള്‍ ഒഴിവാക്കണം;വിള നശിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് വിചിത്ര നിര്‍ദേശം


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

എടക്കര: വനാതിര്‍ത്തിയിലെ കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്‌നം വന്യമൃഗശല്യംതന്നെ. വിയര്‍പ്പൊഴുക്കി ഇറക്കുന്ന വിളകളെല്ലാം ആനയും പന്നിയുമിറങ്ങി 'നാശകോശ'മാക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴിതാ കര്‍ഷകര്‍ക്ക് വിചിത്രനിര്‍ദേശം. വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ള കൃഷികളൊന്നും ചെയ്യേണ്ട. പകരം വേറേ കൃഷികളാകാം.

നിലമ്പൂരിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് വന്യജീവികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വിളകള്‍ ഒഴിവാക്കി മറ്റ് കൃഷികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ തീരുമാനം.

വാഴ, തെങ്ങ്, കൈതച്ചക്ക, കവുങ്ങ്, പച്ചക്കറി എന്നീ കൃഷികള്‍ ഒഴിവാക്കുന്നതിനാണ് കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ജൂണ്‍ 28-ന് ചേര്‍ന്ന ജില്ലാതല ഏകോപന സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നിലമ്പൂര്‍ മുനിസിപ്പാലിറ്റി, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ, വഴിക്കടവ്, എടക്കര, മമ്പാട്, ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, എടപ്പറ്റ, കരുളായി, കാളികാവ്, അമരമ്പലം, ചോക്കാട്, കരുവാരക്കുണ്ട് എന്നീ പഞ്ചായത്തുകളിലെ വനാതിര്‍ത്തി മേഖലകളാണ് തീരുമാനത്തിന്റെ പരിധിയില്‍വരിക.

കര്‍ഷകരും വന്യജീവികളും തമ്മിലുളള സംഘര്‍ഷം ഒഴിവാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൃഷി ഓഫീസര്‍ എന്നിവരാണ് മലപ്പുറത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഇതുസംബന്ധിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അറിയിപ്പ് കൃഷി അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു. വന്യമൃഗങ്ങള്‍ എത്തുന്ന വഴികള്‍, ആകര്‍ഷിക്കുന്ന വിളകള്‍, വനാതിര്‍ത്തികളില്‍ തെരുവുവിളക്കുകളുടെ അഭാവം, മാലിന്യങ്ങളുടെ നിക്ഷേപം എന്നിവയാണ് വന്യമൃഗങ്ങളെ ജനവാസ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതെന്ന് ജില്ലാസമിതിയുടെ കണ്ടെത്തല്‍.

Content Highlights: strange advice to farmers to avoid crop damage-nilambur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented