നി മണ്ണില്ലാതെയും മട്ടുപ്പാവ് കൃഷി നടത്താം. മണ്ണിന് പകരം ഉമിയും ജൈവവളങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതമാണ് ഗ്രോബാഗുകളില്‍ ഉപയോഗിക്കുന്നത്. കൃഷി അസിസ്റ്റന്റ് ഡയറക്ടറായ ജോണ്‍ ഷെറിയാണ് തന്റെ കൃഷിയിടത്തില്‍ മണ്ണില്ലാ ഗ്രോബാഗ് കൃഷി പരീക്ഷിച്ചിരിക്കുന്നത്.

ഉമിയില്‍ അടങ്ങിയിരിക്കുന്ന സിലിക്ക, ചാരം, കാര്‍ബണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിവ ചെടിക്ക് കരുത്തു നല്‍കും. ഗ്രോബാഗില്‍ വായുസഞ്ചാരം കൂടുതലായി ലഭിക്കുന്നതിനാല്‍ നല്ല വേരുവളര്‍ച്ചയും വിളവും ലഭിക്കും. കീടരോഗബാധയും നന്നേ കുറവാണ്. ഗ്രോബാഗിന്റെ മൊത്തം ഭാരം കുറയ്ക്കാനുമാകും.

ഉമി കരിച്ചതും കരിക്കാത്തതും 1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതം, ചാണകപ്പൊടി, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവയാണ് ചേരുവകള്‍. ഗ്രോബാഗിന്റെ അടിവശത്ത് ഒരു അടുക്ക് ഉമി മിശ്രിതം, ഒരു അടുക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റ്, ഇതിനു മുകളില്‍ വീണ്ടും ഒരു അടുക്ക് ഉമി മിശ്രിതം എന്ന തോതിലാണ് നിറയ്ക്കുക.

പിന്നീട് ഒരു അടുക്ക് ചാണകപ്പൊടി ഇട്ടുകൊടുക്കുന്നു. ഇതിനു മുകളില്‍ വീണ്ടും ഉമി മിശ്രിതം നിറയ്ക്കണം. ഏറ്റവും മുകളിലായി നാലിഞ്ച് കനത്തില്‍ ചാണകപ്പൊടി,ചകിരിച്ചോര്‍ കമ്പോസ്റ്റ് മിശ്രിതംകൊണ്ട് നിറയ്ക്കണം. ഗ്രോബാഗിന്റെ മുക്കാല്‍ഭാഗം ഇപ്രകാരം നിറയ്ക്കണം. നിറയ്ക്കുമ്പോള്‍ ബാഗിന്റെ മധ്യഭാഗത്ത് ഒരിഞ്ച് പൈപ്പ് കുത്തി നിര്‍ത്തണം. മേല്‍പ്രകാരം നിറച്ചശേഷം പൈപ്പിലൂടെ ഉമി നിറച്ച് വശങ്ങള്‍ ബലപ്പെടുത്തണം. അടുക്കും നന്നായി ഇടിച്ചു നിറയ്ക്കണം. അല്ലാത്തപക്ഷം ചെടികള്‍ മറിയാനുള്ള സാധ്യതയുണ്ട്.

നിറച്ച ഗ്രോബാഗുകള്‍ പ്ലാസ്റ്റിക് ട്രേകളില്‍ വയ്ക്കുന്നതാണ് നല്ലത്. ബാഗില്‍ ഒഴിക്കുന്ന വെള്ളം പുറത്തേക്ക് വരുന്നത് ശേഖരിക്കുന്നതിനും പോട്ടിങ് മിശ്രിതത്തില്‍ ജലാംശം കുറയുമ്പോള്‍ തിരികെ ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

Content Highlights: Soilless Cultivation in Terrace grow bag cultivation