രണ്ടാംവിള നെല്‍ക്കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല! കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം കുറയും


By സഞ്ജു സെബാസ്റ്റ്യന്‍

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം/ പി ജയേഷ്‌

വടക്കഞ്ചേരി: രണ്ടാംവിള നെല്‍ക്കൃഷിക്ക് കാലാവസ്ഥാധിഷ്ഠിത വില ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായി ലഭിക്കില്ല. പദ്ധതിപ്രകാരം 2022 സെപ്റ്റംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെയാണ് രണ്ടാംവിള നെല്‍ക്കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇതിനിടയിലുണ്ടാകുന്ന കാലാവസ്ഥാമാറ്റത്തിന്റെയും കൃഷിനാശത്തിന്റെയും അടിസ്ഥാനത്തിലേ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കൂ.

ഫെബ്രുവരി അവസാനത്തോടെ മാത്രമേ പാലക്കാട് ജില്ലയില്‍ രണ്ടാംവിള കൊയ്ത്ത് സജീവമാകൂ. ജനുവരി 15നുശേഷം കൊയ്ത്തുവരെ ഉണ്ടാകുന്ന കാലാവസ്ഥാമാറ്റവും കൃഷിനാശവും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആനുകൂല്യം നല്‍കുന്നതിന് പരിഗണിക്കപ്പെടുകയില്ല. ഇതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുകയും കുറയും. ഹെക്ടറിന് 1,200 രൂപയാണ് നെല്‍ക്കൃഷിക്ക് കര്‍ഷകര്‍ അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം.

കൃഷിമാറ്റത്തിനനുസരിച്ച് പുനഃക്രമീകരണമുണ്ടായില്ല

മുന്‍വര്‍ഷങ്ങളിലും രണ്ടാംവിള നെല്‍ക്കൃഷിക്ക് ജനുവരി 15 വരെയുള്ള കാലാവസ്ഥാമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നത്. മുമ്പ് ഭാഗികമായെങ്കിലും രണ്ടാംവിള നെല്‍ക്കൃഷി ജനുവരി പകുതിയോടെ കൊയ്യുകയും ചെയ്തിരുന്നു. കാലാവസ്ഥയിലെ മാറ്റവും കനാല്‍വെള്ളം സമയത്തിന് കിട്ടാത്തതുംമൂലം ഇപ്പോള്‍ രണ്ടാംവിള കൃഷി വൈകിയാണ് തുടങ്ങുന്നത്. ഇതനുസരിച്ച് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സമയപരിധി നീട്ടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഞ്ഞപ്ര ചേറുംകോട്-പന്നിക്കോട് പാടശേഖരസമിതി കൃഷി വകുപ്പധികൃതര്‍ക്കും പദ്ധതിനടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ചേര്‍ന്ന് രൂപവത്കരിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കും കത്ത് നല്‍കിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു

ജില്ലയില്‍നിന്ന് 41,597 കര്‍ഷകര്‍

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സിന്റെ രണ്ടാം സീസണായ റാബിയില്‍ ജില്ലയില്‍നിന്ന് 41,597 കര്‍ഷകരാണ് ചേര്‍ന്നിട്ടുള്ളത്. ആദ്യമായാണ് റാബി സീസണില്‍ ഇത്രയധികം കര്‍ഷകര്‍ ചേരുന്നത്. ഇതില്‍ 80 ശതമാനവും നെല്‍ക്കര്‍ഷകരാണ്. രണ്ടാം വിള നെല്‍ക്കൃഷി റാബിസീസണിലാണ് ഉള്‍പ്പെടുന്നത്.

കാലാവസ്ഥാകേന്ദ്രത്തിലും അപാകമെന്ന് പരാതി

ജില്ലയില്‍ 19 ഇടങ്ങളിലുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രം വഴിയാണ് കാലാവസ്ഥയിലെ മാറ്റം പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മേഖലയിലും കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ചുരുക്കംചില കേന്ദ്രങ്ങളൊഴിച്ച് മറ്റിടങ്ങളില്‍ കാലാവസ്ഥാനിരീക്ഷണ ഉപകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി.

ഓരോ 45 ദിവസത്തിനിടയിലും കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ചട്ടം. എന്നാലിത് പലയിടത്തും നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിച്ചുവരികയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു.

Content Highlights: second crop rice will be exempted from insurance benefits huge loss to farmers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cow food

3 min

പശുവിന് സ്വാഭാവിക തീറ്റ നല്‍കുന്നത് ഭൂമിയിലെ മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കുമെന്ന് ഗവേഷകര്‍

May 27, 2023


tea farmer

1 min

സീറോ ബജറ്റ് ജൈവികരീതിയില്‍ കുമാരന്റെ തേയിലകൃഷി; കാര്‍ഷിക ഗവേഷകര്‍ക്കും പാഠമാണ് ഈ മലയാളി കര്‍ഷകന്‍

May 23, 2023


Farmer's Day

1 min

നെല്ല് സംഭരണം കുടിശ്ശിക 1100 കോടി; കടംകയറി കര്‍ഷകര്‍, മലപ്പുറത്ത് മാത്രം 47 കോടി

May 23, 2023

Most Commented