സുജിത്ത് കൃഷിത്തോട്ടത്തിൽ
കഞ്ഞിക്കുഴി: ചൊരിമണലില്‍ സൂര്യകാന്തിവിപ്ലവമൊരുക്കിയ വ്യത്യസ്തനായ യുവകര്ഷകന് പുരസ്കാരത്തിളക്കം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം കഞ്ഞിക്കുഴിയിലെ എസ്.പി. സുജിത്ത് സ്വാമി നികര്ത്തലിന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. കൃഷിയില്‍ സുജിത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 2014-ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുള്ള പുരസ്കാരവും നേടിയിരുന്നു.
കഴിഞ്ഞവര്‍ഷം കഞ്ഞിക്കുഴി കുമാരപുരത്ത് സുജിത്ത് നെല്‍ക്കൃഷി കഴിഞ്ഞ പാടത്ത് സൂര്യകാന്തിക്കൃഷി ചെയ്തപ്പോള്‍ കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. തണ്ണീര്‍മുക്കത്ത് കായലില്‍ പോളപ്പായലിനു പുറത്ത് ചലിക്കുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസംമേഖലയിലെ ചര്‍ച്ചാവിഷയമായി. ചൊരിമണലില്‍ ഉള്ളിക്കൃഷി നടത്തിയും വിജയംകണ്ടു. പിന്നീട് ഈ പദ്ധതി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. പുഷ്പോത്സവത്തിലൂടെ പച്ചക്കറികളും പൂക്കളും പ്രദര്‍ശിപ്പിച്ച് അധികവരുമാനം ഉണ്ടാക്കുന്ന സുജിത്ത്, സ്വന്തം കാര്‍ഷിക ഉത്പന്നങ്ങളില്‍ ബാര്‍കോഡ് പതിച്ചാണ് വില്‍ക്കുന്നത്.
കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ദിവസവും വിളവെടുപ്പു ലക്ഷ്യമാക്കിയാണ് കൃഷിരീതി. അമ്മ ലീലാമണിയും ഭാര്യ അഞ്ജുവും മകള്‍ കാര്ത്തികയുമടങ്ങുന്ന കുടുംബം പൂര്‍ണ പിന്തുണയുമായി സുജിത്തിനൊപ്പമുണ്ട്.
Content Highlights: S P Sujith wins Swami Vivekananda Yuva Prathibha Award 2020
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..