തൈ വില്പനയില്‍ വന്‍ ഇടിവ്; റബ്ബര്‍ നഴ്സറികള്‍ പൂട്ടുന്നു


റബ്ബര്‍ ഷീറ്റിന്റെ വിലക്കുറവു കാരണം കര്‍ഷകരില്‍ പലരും ഈ കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് മാറിയതോടെ റബ്ബറിന്റെ വ്യാപനം ഏറെ കുറഞ്ഞിട്ടുണ്ട്.

ബ്ബര്‍ കൃഷിയുടെ വ്യാപനം കുറഞ്ഞതും വിലക്കുറവും മലയോരമേഖലയിലെ റബ്ബര്‍തൈ ഉത്പാദനരംഗത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയില്‍ സജീവമായിരുന്ന പല കര്‍ഷകരും ഉത്പാദനം മതിയാക്കി റബ്ബര്‍ നഴ്സറികള്‍ പൂട്ടി. ഇതോടെ തൊഴിലാളികളില്‍ പലര്‍ക്കും പണി ഇല്ലാതെയായി. നിലവിലുള്ളിടത്ത് കച്ചവടവും കുറവാണ്.

ജൂണ്‍, ജൂലായ് മാസങ്ങളിലാണ് റബ്ബര്‍ തൈയ്ക്ക് ഡിമാന്റ് കൂടുതലായി ഉണ്ടാകുന്നത്. എന്നാലിപ്പോള്‍ തൈ കച്ചവടത്തില്‍ വന്‍തോതിലുള്ള കുറവാണ് അനുഭവപ്പെടുതെന്ന് റബ്ബര്‍ നഴ്സറി ഉടമകളായ മാങ്കോട് സ്വദേശി ഐസക്കും കൊട്ടറക്കോണം ആല്‍ബിനും മണത്തോട്ടം സ്വദേശി മണിയനും പറയുന്നു.

റബ്ബര്‍ ഷീറ്റിന്റെ വിലക്കുറവു കാരണം കര്‍ഷകരില്‍ പലരും ഈ കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് മാറിയതോടെ റബ്ബറിന്റെ വ്യാപനം ഏറെ കുറഞ്ഞിട്ടുണ്ട്. ഇടത്തര കര്‍ഷകരാണ് അധികമായും ഇതില്‍നിന്നു പിന്‍മാറിയത്.

പ്രതിവര്‍ഷം ലക്ഷക്കണക്കിനു തൈകള്‍ വിറ്റുപോയിരുന്ന സ്ഥാനത്തിപ്പോള്‍ ആയിരകണക്കിനു തൈകള്‍ എന്ന കണക്കിനാണ് കച്ചവടം. ഇത് റബ്ബര്‍തൈ ഉത്പാദനത്തെയും കാര്യമായി ബാധിച്ചു. മുമ്പ് തൈ ഒന്നിന് 70 മുതല്‍ 100 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ 20 മുതല്‍ 40 രൂപ വരെയാണ് വില. ഉത്പാദന ചെലവില്‍ വര്‍ധനവല്ലാതെ കുറവു വന്നിട്ടുമില്ല. റബ്ബര്‍തൈ ഉത്പാദക കര്‍ഷകരില്‍ അധികവും പാട്ടത്തിനെടക്കുന്ന വയലുകളിലും മറ്റ് കൃഷിയിടങ്ങളിലുമാണ് തൈ ഉത്പാദിപ്പിക്കുന്നത്.

വസ്തുവിന്റെ പാട്ടക്കൂലിയും തൈ ബഡ്ഡിങ്ങിനും ജോലിക്കാരുടെ കൂലിയും ഉള്‍പ്പെടെ ഉത്പാദന ചെലവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം അധികമായി ആവശ്യക്കാര്‍ എത്തിയിരുന്നുവെങ്കിലും അവരുടെ വരവും കുറഞ്ഞു.

വില്‍ക്കാതെയിരിക്കുന്ന കവറിലുള്ള തൈകള്‍ വളര്‍ന്നാല്‍ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാതെ കളയുകയാണ് പതിവ്. ഇതുമൂലവും ഏറെ നഷ്ടം ഉണ്ടാകുന്നുണ്ട്. തൈവില്പന കുറഞ്ഞതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ ഉത്പാദകരില്‍ പലരും കടക്കെണിയിലാണ്.

കര്‍ഷകരില്‍നിന്ന് തൈകള്‍ വാങ്ങി ശേഖരിച്ച് മറിച്ചുവില്‍ക്കുന്ന ഇടനില സംഘങ്ങളും മലയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. റബ്ബര്‍ കൃഷിയുടെ പ്രാരംഭസമയത്ത് ലഭിച്ചിരുന്ന റബ്ബര്‍ ബോര്‍ഡിന്റെ സബ്സിഡിയും ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിട്ടുന്നില്ലെന്ന ആരോപണവുമുണ്ട്.

Content Highlights: Rubber Farming Decline, Rubber Nursery Stop Production

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented