റബ്ബര്‍ കൃഷിയിലൂടെ വ്യവസായത്തിലേക്ക്; കര്‍ഷകരുടെ ടയര്‍ കമ്പനി തുടങ്ങി


തമിഴ്നാട് ഈറോഡിലെ സര്‍ക്കാര്‍വക വ്യവസായ പാര്‍ക്കിലെ ടയര്‍ ഫാക്ടറിയിലാണ് 'കേരള കര്‍ഷക ടയര്‍' ഉത്പാദിപ്പിക്കുക.

ബ്ബര്‍ കര്‍ഷകരുടെ സ്വന്തം ഉടമസ്ഥതയില്‍ നിലവില്‍വന്ന ടയര്‍ ഫാക്ടറി, റബ്ബറധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു.

സംസ്ഥാന റബ്ബര്‍ കര്‍ഷകരുടെ ടയര്‍ ഫാക്ടറിയായ 'ഇന്റഗ്രേറ്റഡ് റബ്ബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി' (ഐ.ആര്‍.എഫ്.പി.സി) ആണ് നിലവില്‍വന്ന ഉടന്‍ കേരള സര്‍ക്കാറിന്റെ കീഴിലുള്ള 'കേരള റബ്ബര്‍ ലിമിറ്റഡു'മായി സഹകരിച്ച് റബ്ബര്‍ അധിഷ്ഠിത ഉത്പന്ന നിര്‍മാണത്തിന് പദ്ധതിയിട്ടത്.

കമ്പനിയുടെ ആദ്യസംരംഭമായി ഇരുചക്ര-മുച്ചക്ര വാഹന ടയര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് കമ്പനി തുടക്കംകുറിച്ചു. ഇന്ത്യന്‍ വിപണിയില്‍ പ്രതിവര്‍ഷം ഏകദേശം ഒമ്പത് കോടി ഇരുചക്ര-മുച്ചക്ര വാഹന ടയറുകളാണ് ഉത്പാദിപ്പിക്കുന്നത്.

റബ്ബര്‍ കര്‍ഷക ടയര്‍ കമ്പനി വര്‍ഷത്തില്‍ 16.5 ലക്ഷം ടയറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട് ഈറോഡിലെ സര്‍ക്കാര്‍വക വ്യവസായ പാര്‍ക്കിലെ ടയര്‍ ഫാക്ടറിയിലാണ് 'കേരള കര്‍ഷക ടയര്‍' ഉത്പാദിപ്പിക്കുക.

എട്ട് ഏക്കര്‍ സ്ഥലത്ത് 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫാക്ടറിയില്‍ ആധുനിക യന്ത്രോപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 2000 ടയറുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യം ഫാക്ടറിക്കുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി 25 കോടി രൂപ ചെലവില്‍ ടയര്‍ ഫാക്ടറി ഏറ്റെടുക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ലക്ഷ്യം 40 കോടി സമാഹരിക്കാന്‍

ടയര്‍ ഉത്പാദന പദ്ധതിക്ക് പ്രാരംഭമായി 40 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യവസായ സംരംഭത്തിനുള്ള മൂലധനം കര്‍ഷകരില്‍ നിന്ന് ഓഹരി നിക്ഷേപമായാണ് ശേഖരിക്കുന്നത്.

10 രൂപയാണ് ഓഹരിയുടെ മുഖവില. ഒരുലക്ഷം രൂപയുടെ ഓഹരിയെടുക്കുന്ന കര്‍ഷകന് വോട്ടവകാശം ലഭിക്കും. ഓഹരിയെടുക്കുന്ന 10 വ്യക്തികള്‍ ചേര്‍ന്ന് കര്‍ഷക താത്പര്യ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് അവര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കും വോട്ടവകാശം നേടാം.

50 സെന്റില്‍ കുറയാത്ത സ്ഥലത്ത് റബ്ബര്‍കൃഷിയുള്ള കര്‍ഷകന് കമ്പനിയില്‍ അംഗമാകാം. പ്രാദേശിക തലത്തില്‍ കര്‍ഷകരുടെ ക്ലസ്റ്ററുകള്‍, റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അവയ്ക്ക് ചേരുന്ന സംരംഭങ്ങള്‍ കണ്ടെത്തി അവയുടെ നടത്തിപ്പും ഉത്പന്ന നിര്‍മാണവും വിപണനവുമാണ് കമ്പനിയുടെ മുഖ്യലക്ഷ്യം.

Content Highlights: Rubber Farmer's Tyre Production Company

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented