പാടത്തും പറമ്പിലും പണിയെടുക്കാൻ പണിക്കാരെ കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരമായി യന്തിരനെത്തുന്നു. ജപ്പാനിലാണ് പുതിയ യന്ത്രമനുഷ്യർ വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങി തയ്യാറായിരിക്കുന്നത്. 

ടോക്യോയിലെ പച്ചടിച്ചീരക്കൃഷിയിടത്തിലാണ്  ഇവർ ആദ്യം ഇറങ്ങുക. ഇതിനായുള്ള അവസാന ഒരുക്കത്തിലാണ് ഫാം അധികൃതർ.   അടുത്ത വർഷം പകുതിയോടെ കൃഷിയിടത്തിലെ മുഴുവൻ ജോലികളും യന്തിരൻമാരെ ഏല്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഇവർ പൂർണമായ തോതിൽ പ്രവര്ത്തിക്കുന്നതോടെ ദിവസേനയുള്ള ചീര ഉത്പാദനം വർധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. തോട്ടത്തിലെ 4400 ചതുരശ്രമീറ്റർ സ്ഥലത്താണ് പച്ചടിച്ചീരകൾ വളര്ത്തുന്നത്.

വിത്തിടുന്നതൊഴിച്ചുള്ള മുഴുവൻ ജോലികളും യന്തിരൻമാരെക്കൊണ്ട് ചെയ്യിക്കാനാകും. ഇതുവഴി കൃഷിച്ചെലവ് മൂന്നിലൊന്നായി ചുരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.