കാര്‍ഷിക രംഗത്തെ വിപ്ലവം; കീടങ്ങളെ തുരത്താൻ മരുന്ന്‌ പറന്ന്‌വരും


പൂർണമായും സാറ്റലൈറ്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിൽ അതിരുകൾ കൃത്യമായി രേഖപ്പെടുത്തി നൽകിയാൽ തളിച്ചശേഷം കൃത്യമായി മടങ്ങിയെത്തുന്ന വിധത്തിലാണ് ചിപ്പ് സംവിധാനം.

പഴയന്നൂർ : ജൈവകീടനാശിനി തളിക്കുന്നതിന്‌ ഡ്രോൺ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ പരീക്ഷണം പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് നടന്നു. യന്ത്രവത്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്.

പൂർണമായും സാറ്റലൈറ്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിൽ അതിരുകൾ കൃത്യമായി രേഖപ്പെടുത്തി നൽകിയാൽ തളിച്ചശേഷം കൃത്യമായി മടങ്ങിയെത്തുന്ന വിധത്തിലാണ് ചിപ്പ് സംവിധാനം.

ഇതുവഴി സമയലാഭം മാത്രമല്ല, കൂലി ലാഭവുമുണ്ട്. ഒരുപണിക്കാരൻ ഒരുദിവസമെടുത്തു ചെയ്യുന്ന പണി അരമണിക്കൂറിൽ യന്ത്രം ചെയ്യും.

നടന്നു തളിക്കുന്നതിനിടെ ഉണ്ടാകാൻ സാധ്യതയുള്ള വിളനാശം സംഭവിക്കില്ല. തുല്യ അളവിൽ കീടനാശിനികൾ തളിക്കാനാകുമെന്നതും കർഷകർക്ക് ഗുണം ചെയ്യും.

16 ലിറ്റർ കീടനാശിനി ഉൾക്കൊള്ളാനാകുന്ന ടാങ്കോടുകൂടിയ ഡ്രോണാണ് പഴയന്നൂരിൽ എത്തിയത്. പാടത്തുനിന്ന് പത്തുമീറ്റർ ഉയരത്തിൽ പറന്ന് രണ്ടരമീറ്റർ വീതം വീതിയിൽ അങ്ങോട്ടുമിങ്ങോട്ടും പറന്നാണ് മരുന്നുതളി. കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യത്തെ പ്രദർശനപ്പറക്കൽ നടത്തിയത്. ഒരേക്കർ സ്ഥലത്ത് തളിക്കുന്നതിന് 20 മിനിറ്റു മതിയാകും. കാർഷികസർവകലാശാലയുടെ സഹായത്തോടെ മരുന്നുതളിക്കുന്നതിന്റെ അളവും സമയവും കൃത്യമാക്കിയതിനുശേഷം കർഷകർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.

യു.ആർ. പ്രദീപ് എം.എൽഎ., പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജൻ, കെ.പി. ശ്രീജയൻ, പി.എസ്. സുലൈമാൻ, എൻ.വി. നാരായണൻകുട്ടി, എം.പി. ശശിധരൻ, കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ദീപാ ജെയിംസ്, ഡോ. സുമാ നായർ, കൃഷിഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: revolution in agriculture field, pest killing using drone pazhayannur thrissur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented