കോട്ടയ്ക്കൽ പാലത്തറയിൽ ഉത്പാദിപ്പിച്ച തണ്ണിമത്തൻ ക്യു-ആർ. കോഡ് പതിച്ച് ചങ്കുവെട്ടിയിലെ സൂപ്പർമാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിച്ചപ്പോൾ
നാടനാണോ? കടയില്‍ തണ്ണിമത്തന് വാങ്ങാന്‍ വരുന്നവര്‍ ആദ്യമുയര്‍ത്തുന്ന ചോദ്യമിതാണ്. ഇനിയതു ചോദിക്കേണ്ട. ഒറ്റ സ്കാനിങ്ങില്‍ എല്ലാം വിരല്‍ത്തുമ്പിലെത്തും. കൃഷിയിറക്കിയ സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വിത്ത്, വളം, കൃഷിചെയ്ത കര്‍ഷകന്റെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍... അങ്ങനെയെല്ലാം. കാരണം തണ്ണിമത്തനും ഇനി ക്യു-ആര്. കോഡിന്റെ ദിനങ്ങള്‍. വിഷമില്ലാത്തത് നാട്ടുകാര്‍ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ പാലത്തറയില് കൃഷിചെയ്ത തണ്ണിമത്തനാണ് ക്യു-ആര്. കോഡ് പതിച്ച് കടകളില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
ഇതരസംസ്ഥാനത്തുനിന്ന് തണ്ണിമത്തന്റെ വരവ് തുടങ്ങിയതോടെ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിച്ച നാടന്‍ ഇനം പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയതെന്ന് കൃഷിക്കു നേതൃത്വംനല്‍കിയ കെ.വി. അരുണ്‍കുമാര്‍, കെ. അനീസ്, വി.കെ. സജേഷ് എന്നിവര്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ രാസവളവും കീടനാശിനിയും മറ്റും ഉപയോഗിച്ച് വിളയിക്കുന്ന തണ്ണിമത്തനേക്കാള്‍ നാട്ടുകാരുടെ കണ്മുന്പില് വിളയുന്ന തണ്ണിമത്തന് നല്കുകയാണു ലക്ഷ്യം. അക്കാര്യം ജനത്തെ ബോധ്യപ്പെടുത്തുകയാണ് ക്യു-ആര്. കോഡുകൊണ്ട് ചെയ്യുന്നത്. 'കോട്ടയ്ക്കല്‍ ഫ്രഷ്' എന്നാണ് ഈ ഇനത്തിന് ഇവര്‍ നല്കിയ ബ്രാന്‍ഡ് നെയിം.
സഹായവുമായി കൃഷിവകുപ്പും
പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹെക്ടറിന് ഇരുപതിനായിരം രൂപവരെ തണ്ണിമത്തന് കൃഷിക്ക് സബ്സിഡിയായി നല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ച്ചിങ് ചെയ്ത് തുള്ളിനന രീതിയിലാണ് കൃഷിചെയ്യുന്നതെങ്കില്‍ സബ്സിഡിയായി ഹെക്ടറിന് മുപ്പതിനായിരം രൂപവരെ കര്ഷകന് ലഭിക്കും.
പുതുതലമുറ കൃഷിയിലേക്കിറങ്ങണം
ശരിയായരീതിയില്‍ കൃഷിചെയ്താല്‍ കൃഷിയിറക്കി രണ്ടരമാസംകൊണ്ടുതന്നെ മുടക്കുമുതല്‍ ലഭിക്കും. തണ്ണിമത്തന് ഒരേക്കറില്‍ 20 ടണ്‍ വരെ വിളവ് ലഭിക്കുന്നുണ്ട്. കൃഷിഭൂമി തരിശിടാതെ കൃഷിചെയ്യാന്‍ പുതുതലമുറ മുന്നോട്ടിറങ്ങിയാല്‍ മികച്ച വരുമാനം നേടുന്നതിലുപരി കാര്‍ഷിക ഉത്പാദനത്തില്‍ നമുക്ക് സ്വയംപര്യാപ്തത നേടാനാകും. -പ്രകാശ് പുത്തന്മഠത്തില് (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍)
ആധുനികരീതി ഏറെ ലാഭകരം
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി അഞ്ചുവര്‍ഷത്തിലധികമായി കൃഷിചെയ്യാന്‍ തുടങ്ങിയിട്ട്. ആധുനികരീതിയില്‍ കൃഷിചെയ്യാന്‍ തുടങ്ങിയതോടെയാണ് മികച്ച ലാഭം നേടാന്‍ കഴിഞ്ഞത്. ഇത്തവണ പത്തേക്കറില്‍ കൃഷിയുണ്ട്. തണ്ണിമത്തനും ഇരുപതുതരം പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. -പൂളക്കുണ്ടന്‍ ബഷീര്‍, കാവതികളം
Content Highlights: QR code stickers in watermelons
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..