ചില്ലറവില 70 രൂപ, ചിലയിടങ്ങളില്‍ 100 രൂപ വരെ; ഞാലിപ്പൂവന് 'സപ്തതി'


സനില അര്‍ജുന്‍

ഓണത്തിനോടടുപ്പിച്ചുള്ള ഉയര്‍ന്ന ആവശ്യകത കണക്കാക്കി രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഞാലിപ്പൂവന്‍ വിലയില്‍ രണ്ട് മാസം കൊണ്ട് 20 രൂപയിലധികം വര്‍ധന. ഏപ്രിലില്‍ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ വരെയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 55 രൂപ, 70 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.

മഴ കനത്തതോടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില കൂടാന്‍ കാരണം. ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കിലോയ്ക്ക് 100 രൂപ വരെയാണ് ഞാലിപ്പൂവന്റെ വില. കേരളത്തില്‍ ഞാലിപ്പൂവന്‍ ഉത്പാദനം കുറവായതിനാല്‍ സംസ്ഥാനത്ത് വില്പനയ്‌ക്കെത്തുന്നതില്‍ കൂടുതല്‍ മറുനാടന്‍ ആണ്.

പൂവന്‍പഴത്തിനും 50-58 രൂപ വരെയായി വില കൂടിയിട്ടുണ്ട്. പാളയന്‍തോടന്‍ മറുനാടന് ഏപ്രിലില്‍ 18 രൂപ വരെയായിരുന്നത് നിലവില്‍ 34 രൂപ വരെയായി. റോബസ്റ്റ വിലയും 26 രൂപയില്‍നിന്ന് 34 രൂപയിലെത്തി. കണ്ണന്‍ പഴം നാടന് 30-35 രൂപയും കദളിപ്പഴത്തിന് 40 രൂപയുമായി വില കൂടിയിട്ടുണ്ട്.

അതേസമയം, നേന്ത്രന്‍ നാടന് 57 രൂപ വരെയായിരുന്ന ചില്ലറവില 48 രൂപ വരെയായി കുറഞ്ഞു. മറുനാടന്‍ ഏത്തപ്പഴത്തിന്റെ വില 52 രൂപയുണ്ടായിരുന്നത് 56 രൂപ വരെയായി. വിപണിയില്‍ ലഭ്യത കൂടിയതാണ് നാടന്‍ ഏത്തക്കായയ്ക്ക് വില ഇടിയാന്‍ കാരണം.

ഓണത്തിനോടടുപ്പിച്ചുള്ള ഉയര്‍ന്ന ആവശ്യകത കണക്കാക്കി രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

Content Highlights: Price of njalipoovan bananas soars in Kerala markets

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented