റബ്ബര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കുത്തനെയുള്ള വിലയിടിവ് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഭീഷണി


വില പകുതിയിലേക്ക് കൂപ്പുകുത്തിയതിനൊപ്പം പ്രതികൂല കാലാവസ്ഥ ഉത്പാദനവും കുറച്ചു

.

കാഞ്ഞിരപ്പള്ളി: സര്‍വത്ര മേഖലയിലും വിലക്കയറ്റം, റബ്ബറിന് മാത്രം വിലയില്ല. റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ വെട്ട് നിര്‍ത്തുന്നു. ലാറ്റക്സിന്റെ വില കുത്തനെ ഇടിഞ്ഞതോടെ ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിയ വന്‍കിട തോട്ടങ്ങള്‍ അതുപേക്ഷിക്കാനുള്ള തീരുമാനത്തിലും. ലാറ്റക്സിന് 90-95 രൂപയും ഷീറ്റിന് 146 രൂപയും ഒട്ടുപാലിന് 82-84 രൂപയുമാണ് വില. സബ്സിഡികൂടി ലഭിക്കുമ്പോള്‍ ഷീറ്റിന് 170 രൂപ വരെ വില ലഭിക്കും. പക്ഷേ വിലയിലെ വന്‍ ചാഞ്ചാട്ടം കൃഷിക്കാര്‍ക്ക് മടുപ്പുണ്ടാക്കിയിരിക്കുന്നു.

വിലയില്ലാത്തതിനാല്‍ പല തോട്ടങ്ങളിലും പാലെടുപ്പ് നിര്‍ത്തി. വെട്ടുന്ന മരങ്ങളുടെ എണ്ണവും കുറച്ചു. പ്രതിസന്ധിയേറിയാല്‍ വന്‍തോട്ടങ്ങളിലും വെട്ട് നിര്‍ത്തുന്ന സാഹചര്യത്തിലേക്ക് എത്തും. ഇത് തൊഴിലാളികളെയാകും ബാധിക്കുന്നത്. തൊഴിലാളികള്‍ മറ്റ് തൊഴിലുകളിലേക്ക് മാറുന്നതും കര്‍ഷകരെ ബാധിക്കും. എസ്റ്റേറ്റുകളില്‍ 20 ശതമാനം ബോണസ് കിട്ടിയിരുന്നിടത്ത് 11.33 ശതമാനമായി കുറഞ്ഞു. പി.എഫ്., ഗ്രാറ്റുവിറ്റി കുടിശ്ശികകളും ഉയരുന്ന സാഹചര്യമാണുള്ളത്.



പാട്ടക്കര്‍ഷകര്‍ക്ക് ദുരിതകാലം

ലാറ്റക്സിന് 185 രൂപ വരെ വില നിന്നിരുന്ന സമയത്ത് പാട്ടം എടുത്തവര്‍ക്ക് 90 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വില പകുതിയിലേക്ക് കൂപ്പുകുത്തിയതിനൊപ്പം പ്രതികൂല കാലാവസ്ഥ ഉത്പാദനവും കുറച്ചു. ഈ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ തോട്ടങ്ങളില്‍ തന്നെ സൂക്ഷിക്കുകയാണ് കര്‍ഷകര്‍.

ചെറുകിട യൂണിറ്റുകളും തകര്‍ച്ചയില്‍

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ പ്രോസസിങ് യൂണിറ്റുകളും തകര്‍ച്ചയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി പാല്‍ ശേഖരിച്ച് ഷീറ്റാക്കിമാറ്റുന്നതിന് കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവാകുന്നത്. നിലവിലെ വിലയിടിവില്‍ ഇത്തരം യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷം

ഉയര്‍ന്ന വിലയില്‍ നിന്നപ്പോള്‍ എടുത്ത തോട്ടങ്ങളില്‍നിന്ന് ഇപ്പോള്‍ ആവശ്യമായ വരുമാനം ലഭിക്കുന്നില്ല. വില ഉയര്‍ന്നെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂ.

-ജെയിംസുകുട്ടി കരിപ്പാപ്പറമ്പില്‍, പാട്ടക്കര്‍ഷകന്‍

വിപണിയില്‍ ഇടപെടണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവിപണിയില്‍ ഇടപെടണം. സബ്സിഡി പരിധി ഇരുന്നൂറാക്കി ഉയര്‍ത്തണം. തോട്ടം വൃത്തിയാക്കല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. റബ്ബര്‍ കോമ്പൗണ്ട്, ടി.എസ്.ആര്‍. എന്നിവ നിരോധിക്കണം.

-റോയി കുര്യന്‍ തുരുത്തിയില്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

വരുമാനനഷ്ടം

തൊഴിലാളികള്‍ക്ക് വലിയ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. വില ഉയര്‍ന്നെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്കും ഗുണമുള്ളൂ. ഇറക്കുമാതി നിയന്ത്രിക്കാന്‍ നടപടി വേണം.

-കെ.എസ്. വിജയന്‍, ടാപ്പിങ് തൊഴിലാളി, കെ.ടി.യു.സി.എം. കണ്‍വീനര്‍, വേങ്ങത്താനം

പാട്ടക്കര്‍ഷകര്‍ക്ക് ദുരിതകാലം

ലാറ്റക്സിന് 185 രൂപ വരെ വില നിന്നിരുന്ന സമയത്ത് പാട്ടം എടുത്തവര്‍ക്ക് 90 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വില പകുതിയിലേക്ക് കൂപ്പുകുത്തിയതിനൊപ്പം പ്രതികൂല കാലാവസ്ഥ ഉത്പാദനവും കുറച്ചു. ഈ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ തോട്ടങ്ങളില്‍ തന്നെ സൂക്ഷിക്കുകയാണ് കര്‍ഷകര്‍.

ചെറുകിട യൂണിറ്റുകളും തകര്‍ച്ചയില്‍

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ പ്രോസസിങ് യൂണിറ്റുകളും തകര്‍ച്ചയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി പാല്‍ ശേഖരിച്ച് ഷീറ്റാക്കിമാറ്റുന്നതിന് കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവാകുന്നത്. നിലവിലെ വിലയിടിവില്‍ ഇത്തരം യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

Content Highlights: price drop puts rubber farmers under crisis and adds threat to processing units


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented