വെച്ചൂർ പശുവിനൊപ്പം വി.എസ്.വിഷ്ണു, കുറിച്ചിത്താനം വലിയപറമ്പിൽ എസ്.പ്രദീപ് കുമാർ
ജനിതക വൈവിധ്യ സംരക്ഷകനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരം കോട്ടയം ജില്ലയില്‍നിന്നുള്ള രണ്ട് കര്‍ഷകര്‍ പങ്കിട്ടു. കാഞ്ഞിരപ്പള്ളി സെയ്ന്റ് മേരീസ് ജി.എച്ച്.എസിന് ഹരിതവിദ്യാലയം പുരസ്‌കാരവുമുണ്ട്.
നാടന്‍ ഇനങ്ങളുടെ സംരക്ഷകന്‍
കുറിച്ചിത്താനം വലിയപറമ്പില്‍ എസ്. പ്രദീപ് കുമാര്‍, വൈക്കം വെച്ചൂര്‍ വേളത്തറ വി.എസ്. വിഷ്ണു എന്നിവരാണ് അവാര്‍ഡ് പങ്കിട്ടത്. നാടന്‍ വളര്‍ത്തുപക്ഷിമൃഗാദികളുടെ സംരക്ഷകര്‍ എന്ന നിലയിലാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. 2018-ലെ മികച്ച കോഴിക്കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും പ്രദീപിന് ലഭിച്ചിരുന്നു.
നാടന്‍കോഴി ഇനങ്ങളായ കരിങ്കോഴി, തലശ്ശേരി, പാലക്കാടന്‍ പുള്ളിക്കോഴികള്‍, തേനിക്കോഴി, ആടുകളില്‍ മലബാറി, പശുക്കളില്‍ വെച്ചൂര്‍, കാസര്‍കോട് ഇനങ്ങള്‍ താറാവില്‍ ചാര, ചെമ്പല്ലി, കുട്ടനാടന്‍ ഇനങ്ങള്‍ എന്നിവ വളര്‍ത്തുന്നു. രണ്ട് കരിങ്കോഴിയില്‍ തുടങ്ങി ഇന്ന് പ്രതിമാസം നാലായിരത്തിലധികം കുഞ്ഞുങ്ങളെ വളര്‍ത്തി വിതരണം ചെയ്യുന്നുണ്ട്.
കുടുംബശ്രീകളടക്കമുള്ളവര്‍ക്ക് വേണ്ടി പരിശീലനവും നല്‍കുന്നു. ഭാര്യ ശ്രീരേഖയാണ് പ്രദീപിന്റെ പ്രധാന സഹായി. അശ്വിന്‍ പി.നായര്‍, അദ്രിജ പി.നായര്‍ എന്നിവര്‍ മക്കളാണ്.
വെച്ചൂര്‍ പശുവിന്റെ സംരക്ഷകന് അംഗീകാരം
സ്വന്തം നാടിന്റെ യശസ്സുയര്‍ത്തുന്ന വെച്ചൂര്‍ പശുവിന്റെ സംരക്ഷകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരം. 17-ാമത്തെ വയസ്സിലാണ് വിഷ്ണു വെച്ചൂര്‍ പശുവിനെ സംരക്ഷിക്കാന്‍ ശ്രമം തുടങ്ങിയത്. ഒരു പശുവിലായിരുന്നു തുടക്കം. ഇപ്പോള്‍ രണ്ടു വെച്ചൂര്‍ കാളയുള്‍പ്പെടെ പന്ത്രണ്ടെണ്ണമുണ്ട്.
ഒരുലിറ്റര്‍ പാല്‍ 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. മരുന്നിനായി ഇതിന്റെ പാല്‍ തേടി ദൂരെനിന്നുപോലും ആളെത്തുന്നു. 32 വയസ്സുള്ള വിഷ്ണു ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയാണ്. രണ്ടര ഏക്കര്‍ നെല്‍വയലുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നു. അച്ഛന്‍ വി.ആര്‍. സലീമിന്റെ പാത പിന്‍തുടര്‍ന്നാണ് വിഷ്ണു പശുവളര്‍ത്തലിലെത്തിയത്.
അമ്മ കുസുമവും ഭാര്യ അഞ്ജനയും പിന്തണയുമായുണ്ട്. രണ്ടുവയസ്സുകാരന്‍ അതുല്‍ മകനാണ്. ഒരുവര്‍ഷം പ്രായമുള്ള വെച്ചൂര്‍ പശുവിന് 25,000 മുതല്‍ 35,000 രൂപവരെ വിലയുണ്ടെന്ന് വിഷ്ണു പറഞ്ഞു.
Content Highlights: Pradeep and Vishnu receive Biodiversity Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..