പ്രതീകാത്മക ചിത്രം/ പി ജയേഷ്
പത്തനംതിട്ട: പി.എം. കിസാന്‍ സമ്മാന്‍ നിധി വഴി സംസ്ഥാനത്ത് സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരാണെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഇതില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണ്.
പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാന കൃഷിവകുപ്പ് മുഖേന നോട്ടീസ് നല്‍കിത്തുടങ്ങി. തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ തടയുമെന്നും നിയമ നടപടികളിലേക്ക് കടക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി തുക കൈപ്പറ്റിയവര്‍ക്കാണ് നോട്ടീസ് നല്‍കുന്നത്.
കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അനര്‍ഹരായവര്‍ വ്യാപകമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധന മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കൃഷിവകുപ്പിലെ ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍ അനര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ അനര്‍ഹരായവരില്‍നിന്ന് 31 കോടി രൂപയാണ് തിരിച്ചു കിട്ടാനുള്ളത്. ഇതില്‍ നാലു കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്.
37 ലക്ഷം കര്‍ഷകരാണ് കേരളത്തില്‍നിന്ന് പി.എം. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ ചേര്‍ന്നത്. സര്‍ക്കാരിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടാംഘട്ടത്തിലെ സൂക്ഷ്മ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..