ഓണക്കാലത്ത് വില കുറച്ചതാണ്, പിന്നെ കൂട്ടിയിട്ടില്ല; വറചട്ടിയിലായി വാഴക്കര്‍ഷകര്‍


പ്രതീകാത്മക ചിത്രം

കറുകച്ചാല്‍: ഓണക്കാലമൊഴികെ എപ്പോള്‍ ഏത്തക്കുല വിപണിയിലെത്തിച്ചാലും കര്‍ഷകന് കണ്ണീരിന്റെ കണക്കുമാത്രമാണ് മിച്ചം. ഇപ്പോള്‍ ഒരുകിലോ ഏത്തക്കാ ഉപ്പേരിക്ക് വിപണിയില്‍ 400 രൂപയ്ക്ക് മുകളിലാണ് വില. ഏത്തക്കുലയ്ക്ക് കിട്ടുന്നതാകട്ടെ കിലോയ്ക്ക് വെറും 35-37 രൂപ മാത്രം. ഏത്തക്കായുടെയും വെളിച്ചെണ്ണയുടെയും വില ഉയര്‍ന്നപ്പോഴാണ് ഉപ്പേരിയുടെ വില 400 ആയത്. ഇപ്പോള്‍ വെളിച്ചെണ്ണ വില 40 രൂപയിലധികം കുറഞ്ഞു. കായുടെ വില പാതിയായി.പക്ഷേ ഉപ്പേരിക്ക് മാത്രം കൊള്ളവില തുടരുന്നു.

തമിഴ്നാട്ടില്‍നിന്നും ഏത്തക്കുലകള്‍ പ്രാദേശിക വിപണിയിലെത്തിയതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയായത്. കുറഞ്ഞ വിലയ്ക്ക് ഇവ കടകളില്‍ നേരിട്ട് എത്തിക്കും. നാടന്‍ ഏത്തക്കുലകള്‍ എന്ന പേരിലാണ് ഇവ എത്തുന്നത്. 35 രൂപയ്ക്ക് ഇവ ലഭ്യമാണ്. ഇതോടെയാണ് നാടന്‍കുലകളുടെ വില കുറഞ്ഞത്.



ഏത്തക്കായയ്ക്ക് 35 രൂപ, ഉപ്പേരിക്ക് 400 ഉം

ഓണക്കാലത്ത് നാടന്‍ ഏത്തക്കുലകള്‍ക്ക് വിപണിയില്‍ 65-70 രൂപയോളം വില ഉയര്‍ന്നപ്പോളാണ് ഉപ്പേരിവില വര്‍ധിപ്പിച്ചത്. അന്ന് 350-360 രൂപയായിരുന്നു ഉപ്പേരിവില. വെളിച്ചെണ്ണവില 200-220 വരെ എത്തി. ഇതോടെയാണ് ബേക്കറികളും ഉപ്പേരി നിര്‍മാതാക്കളും വില 400 രൂപയാക്കി ഉയര്‍ത്തിയത്. നിലവില്‍ ഏത്തക്കായ വില പാതിയായിട്ടും വെളിച്ചെണ്ണ വിലയില്‍ 40 രൂപയോളം കുറവുണ്ടായിട്ടും ഉപ്പേരിയുടെ വില കുറച്ചില്ല. ചിലയിടങ്ങളില്‍ 400-420 രൂപ വരെ ഉപ്പേരിക്ക് വില ഈടാക്കുന്നുണ്ട്.

Content Highlights: plantain farmers under crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented