
കല്ലടിക്കോട് മൂന്നേക്കറിൽ ഊദ് കൃഷിയുമായി സുനീർ
ഊദ് കൃഷിയില്‍ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് പ്രവാസിയായ യുവകര്ഷകന്. പാലക്കാട്, കല്ലടിക്കോട് പണ്ടാരക്കൊട്ടില് വീട്ടില്‍ സുനീറാണ് കരിമ്പ മൂന്നേക്കറിലെ ഒന്നരയേക്കര്‍ സ്ഥലത്ത് 210-ഓളം ഊദ് ചെടികളുടെ കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്.
23 വര്‍ഷത്തെ പ്രവാസജീവിതത്തില്‍ ചെറുകിട വ്യാപാരിയായിരുന്നു ഇദ്ദേഹം. നാട്ടില്‍ കൃഷി ചെയ്യണമെന്ന ആഗ്രഹം എത്തിച്ചത് കുറ്റിപ്പുറം എ.ഡബ്ല്യൂ.കെ. എന്ന കമ്പനിയാണ്. അവിടെ ഊദ് കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഷംസുദ്ദീന്റെ നിര്‍ദേശത്തിലാണ് അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള റബ്ബര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞുകൊണ്ട് ഊദ് കൃഷിയിലേക്ക് ഇറങ്ങിയത്.
മലയോരമേഖലയിലെ കാലാവസ്ഥ ഈ കൃഷിക്ക് അനുയോജ്യമാണെന്ന അറിവും, പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം ലഭിക്കുമെന്നുള്ളതുമാണ് കാരണം. ഊദും ഊദിന്റെ അത്തറും ലോകമെമ്പാടും സുഗന്ധദ്രവ്യ വിപണിയിലെ മൂല്യമേറിയ വസ്തുക്കളാണ്. കമ്പോഡിയയും വിയറ്റ്നാമും കഴിഞ്ഞാല്‍ അസമിലെ മഴക്കാടുകളിലാണ് ഊദ് കൂടുതലായി വളരുന്നത്.
പത്തുവര്‍ഷമാണ് ഈ മരത്തിന്റെ വളര്‍ച്ചാകാലം. ഒരു വിളവ് കഴിഞ്ഞാല്‍ മരം ഉണങ്ങിപ്പോകും. ലാഭമേറെയുള്ള കൃഷിയില്‍ പ്രതിസന്ധികളും ഉണ്ട്. നന്നായി പരിചരിച്ചാല്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ഉയര്‍ന്ന വരുമാനം ലഭിക്കും. വളരെ കുറച്ചുസ്ഥലം മാത്രം മതി എന്നതിനാല്‍ ചെടികള്‍ക്കിടയില്‍ വാഴ, കപ്പ, ഇഞ്ചി തുടങ്ങി വിവിധതരം പച്ചക്കറിക്കൃഷികളുമുണ്ട്.
Content Highlights: Palakkad native man grow Agarwood or Oudh trees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..