ആളൂർ പാടത്ത് വിളവെടുക്കാറായ കതിരുകളിലെ ഫംഗസ് ബാധ കൃഷി ഓഫീസറും കർഷകരും പരിശോധിക്കുന്നു
കണ്ടാണശ്ശേരി: ആളൂരില്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി വിളവെടുക്കാറായ പാടശേഖരത്തെ നെല്‍ക്കതിരുകളില്‍ മാരകമായ ഫംഗസ് ബാധ. 200 ഏക്കര്‍ പാടശേഖരത്തില്‍ വിളവെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
കതിര്‍മണികളില്‍ ബാധിച്ചിരിക്കുന്ന ഫംഗസ് അതിവേഗം പടരുന്നതായി കര്‍ഷകര്‍ പറയുന്നു. നെല്‍ക്കതിരുകളില്‍ തട്ടുമ്പോള്‍ മഞ്ഞപ്പൊടിയുടെ രൂപത്തില്‍ പാറുന്നതാണ് ലക്ഷണം. അന്‍പതിലധികം കര്‍ഷകര്‍ക്ക് രോഗബാധ കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ് രോഗം വ്യാപകമായി കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളൂര്‍ പാടശേഖര സമിതിയുടെ ഭാരവാഹികളായ പി.കെ. പ്രമോദ്, എന്‍.എ. ബാലചന്ദ്രന്‍, പി.ജി. ഉണ്ണികൃഷ്ണന്‍, എം.കെ. അപ്പു എന്നിവരുടെ നേതൃത്വത്തില്‍ പാടശേഖരത്ത് മുഴുവന്‍ പരിശോധന നടത്തി.
കണ്ടാണശ്ശേരി കൃഷി ഓഫീസര്‍ അനൂപ് വിജയന്ും സ്ഥലത്തെത്തി പരിശോധന നടത്തി. പാടശേഖരത്ത് മുഴുവനായി ഫംഗസ് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ''ലക്ഷ്മി ഡിസീസ്' എന്നറിയപ്പെടുന്ന 'പാള്‍സ് മട്ടം' രോഗബാധയാണെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. വിളവെടുപ്പ് സമയത്ത് വളരെ അപൂര്‍വമായി കതിര്‍മണികളില്‍ മാത്രമേ ഇത് കാണാറുള്ളൂവെന്നും കൂടുതലായി പടര്‍ന്നിരിക്കുന്നതിനാല്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ബന്ധപ്പെട്ട വിഭാഗത്തെ വിവരമറിയിച്ചിട്ടുണ്ട്. സംഘം വെള്ളിയാഴ്ച പരിശോധനക്കെത്തും. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളതെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: paddy farmers in aloor thrissur suffer huge loss due to fungus infection in 200 farm before harvest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..